728-pixel-x-90-2-learn
728-pixel-x-90
<< >>

തൃശൂരില്‍ ഒത്തുകൂടിയ ക്രിസ്മസ് പാപ്പമാര്‍ ഗിന്നസ് റെക്കോഡില്‍

തൃശൂര്‍:ലോകത്ത് ഏറ്റവും അധികം പാപ്പമാര്‍(സാന്താക്ലോസ്) പങ്കെടുക്കുന്ന ക്രസ്മസ് കരോള്‍ ഇനി മലയാള നാടിനു സ്വന്തം.സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ഒത്തുകൂടിയ പാപ്പമാരുടെ കണക്ക് ഇനി ഗിന്നസ് റെക്കോഡില്‍.

തൃശൂര്‍ പൗരാവലിയും അതിരൂപതയും ബോണ്‍ നത്താലേ എന്ന പേരില്‍ നടത്തിയ ക്രിസ്മസ് കരോള്‍ ഘോഷയാത്രയിലാണ് പാപ്പമാര്‍ സംഗമിച്ചത്.സാന്താക്ലോസിന്റെ വേഷം ധരിച്ച് സ്ത്രീകളും കുട്ടികളുമടക്കം 18,112 ക്രിസ്മസ് പാപ്പമാരാണ് പങ്കെടുത്തത്.ശനിയാഴ്ച ഉച്ചയ്ക്കശേഷം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന സംഗമത്തില്‍ ഗിന്നസ് ബുക്ക് പ്രതിനിധി നേരിട്ടെത്തി ക്രിസ്മസ് പാപ്പാമാരുടെ എണ്ണം തിട്ടപ്പെടുത്തിയ ശേഷമാണ് റെക്കോര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.നോര്‍ത്ത് അയര്‍ലന്‍ഡിന്റെ പേരിലുണ്ടായിരുന്ന 13,000 സാന്താക്‌ളോസ് എന്ന റെക്കോര്‍ഡാണ് കേരളത്തിലെ ക്രിസ്മസ് പാപ്പമാര്‍ പൊളിച്ചടുക്കിയത്.

INDIANEWS24 THRISSUR

Leave a Reply