728-pixel-x-90-2-learn
728-pixel-x-90
<< >>

തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ ഔട്ട്സ്റ്റാൻഡിംഗ് പേഴ്സണാലിറ്റി ഔട്ട്സ്റ്റാൻഡിംഗ് പേഴ്സണാലിറ്റി അവാർഡ് കാർട്ടൂൺമാന്

കാക്കനാട് :തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ ഔട്ട്സ്റ്റാൻഡിംഗ് പേഴ്സണാലിറ്റി അവാർഡിന് കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ അർഹനായി. കാർട്ടൂൺ കലയെ സാമൂഹിക പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അവാർഡിനായി പരിഗണിച്ചത്. കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാനായ  ഇബ്രാഹിം ബാദുഷ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ ഭാരവാഹിയും  സജീവ പ്രവര്‍ത്തകനുമാണ്.കാര്ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള രൂപീകരിക്കുന്നതില്‍ ബാദുഷ സജീവ നേതൃത്വം വഹിച്ചിരുന്നു.പ്രളയകാലത്ത് കാർട്ടൂണുകൾ കൊണ്ട് ബാദുഷ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.പെറ്റല്‍സ് ഗ്ലോബും കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും ചേര്‍ന്ന് സമീപകാലത്ത് സംഘടിപ്പിച്ച ആര്‍ട്ട് ഇന്‍ നീഡ് ഈസ്‌ ആര്‍ട്ട് ഇന്‍ഡീഡ്,പീസ് ഓഫ് ആര്‍ട്ട് തുടങ്ങി നിരവധി പരിപാടികള്‍ക്ക്  ബാദുഷ  സജീവ നേതൃത്വം വഹിച്ചിരുന്നു.

തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് എം.വി ദേവൻ അനുസ്മരണ പരിപാടിയായ ‘വർണ്ണക്കൂട്ട് ‘ ചിത്രരചന മത്സരവേദിയിൽ വെച്ചാണ് മുതിർന്ന കാർട്ടൂണിസ്റ്റായ ജോഷി ജോർജ് കാർട്ടൂണുമാൻ ഇബ്രാഹിം ബാദുഷക്ക് അവാർഡ് നൽകിയത്. ലോകറെക്കോർഡ് ജേതാവായ ചിത്രകാരൻ ഡോ. ജോണാർട്ട്, കാർട്ടൂണിസ്റ്റുകളായ സത്കാല വിജയൻ, നിഷാന്ത്, നിസാർ, നിസാർ ഷാ, കവി ചെറുകുന്നം വാസുദേവൻ, സാംസ്കാരിക കേന്ദ്രം ഭാരവാഹികളായ പോൾ മേച്ചേരിയിൽ, ജലീൽ താനത്ത്, സലീം കുന്നുംപുറം എന്നിവർ പങ്കെടുത്തു..

INDIANEWS24 ART NEWS

Leave a Reply