728-pixel-x-90-2-learn
728-pixel-x-90
<< >>

തൂവാനതുമ്പികളിലെ ‘ബാബു’ അന്തരിച്ചു

പത്മരാജന്റെ ഏറെ പ്രശസ്തമായ ചിത്രം തൂവാനത്തുമ്പികളില്‍ ബസ് മുതലാളി ബാബു എന്ന ശ്രദ്ധേയ വേഷം ചെയ്ത അലക്‌സ് മാത്യു അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കോട്ടയം സ്വദേശിയായ ഇദ്ദേഹം ജീവശാസ്ത്രജ്ഞന്‍, വേദിക്ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏന്‍ഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ്’ എന്നീ സംഘടനകളുടെ സ്ഥാപകനാണ്.

തൂവാനത്തുമ്പികള്‍ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ജയകൃഷ്ണന്റെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളാണ് ‘ബാബു’.മലയാളം,തമിഴ്,തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി അറുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.തമ്പി കണ്ണന്താനം-മോഹന്‍ലാല്‍ ടീമിന്റെ രാജാവിന്റെ മകനിലെ സുനില്‍ എന്ന റോളും ശ്രദ്ധിക്കപ്പെട്ടു.പരന്പര, വിറ്റ്‌നസ് എന്നിവയാണ് മറ്റുചിത്രങ്ങള്‍.ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം,ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളില്‍ എകദേശം 220ല്‍പ്പരം ഡോക്കുമെന്റേഷനുകള്‍ അലക്‌സിന്റേതായിപ്പുറത്തിറങ്ങിട്ടുണ്ട്.

INDIANEWS24.COM Kerala

Leave a Reply