728-pixel-x-90-2-learn
728-pixel-x-90
<< >>

മനോഹരമായ തൂവല്‍; നല്ല റോഡുകള്‍ ഒന്നുപോലുമില്ല

ഇടുക്കി:കാണാന്‍ സുന്ദരമായ താഴ്‌വരകളും മലകളും ഉണ്ടെങ്കിലും ഇടുക്കി ജില്ലയെ വേറിട്ടതാക്കുന്നത് അവിടത്തെ വെള്ളചാട്ടങ്ങളാണ്.അതിമനോഹരം എന്ന് നിസംശയം പറയാവുന്നതാണ് തൂവല്‍ വെള്ളച്ചാ്ട്ടം.ഈ മനോഹര ദൃശ്യത്തിലേക്കെത്തിപ്പെടാന്‍ വഴികളില്ലാത്തതിനാല്‍ ഇവിടെയെത്തുന്നവരുടെ എണ്ണവും തുച്ഛം.

നല്ലൊരു റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് തൂവലിന്റെ ടൂറിസം സാധ്യതകള്‍ പാഴാക്കുകയാണ്.നെടുങ്കണ്ടത്തു നിന്ന് എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുവല്‍ അരുവിയിലെത്താം.

ആയിരം അടി താഴ്ച്ചയിലേയ്ക്ക് ഇടതടവില്ലാതെ വെള്ളം പതഞ്ഞ് ഒഴുകുന്ന കാഴ്ച്ച തുടര്‍ന്നുകൊണ്ടേയിരിക്കുന്ന തൂവല്‍ അരുവി പ്രകൃതിയുടെthooval മറ്റൊരു അല്‍ഭുതമാണ്.കൊച്ചി-മധുര സംസ്ഥാന പാതയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളു.കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരവും ഉണ്ട്.സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ പൊട്ടിപൊളിഞ്ഞ റോഡാണ് ആശ്രയം. കട്ടപ്പനയില്‍ നിന്ന് ഈട്ടിതോപ്പ് വഴിയും ഇവിടെ എത്താം.ഈട്ടിതോപ്പ് മുതല്‍ തൂവല്‍ വരെ റോഡ് കാല്‍നടയാത്രയ്ക്കു പോലും കൊള്ളില്ലെന്നത് യാഥാര്‍ത്ഥ്യം.അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തേക്കടി, മൂന്നാര്‍ സന്ദര്‍ശകരെ തൂവിലിലേയ്ക്കും ആകര്‍ഷിക്കന്‍ കഴിയും.

സിനിമയുടെയും മറ്റ് ചിത്രീകരണത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണിത്.ഒരു ചിത്രത്തിന്റെ ഗാനരംഗം ചിത്രീകരിക്കുകയും ചെയ്തു.കാര്‍ഷിക മേഖല കൂടിയായ തൂവലില്‍ ഫാം ടുറിസത്തിനും സാധ്യതകളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

INDIANEWS24 IDUKKI

 

Leave a Reply