jio 800x100
jio 800x100
728-pixel-x-90
<< >>

തുർക്കിയിൽ കായിക മത്സരത്തിനെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതർ

ന്യൂഡൽഹി:ലോക സ്‌കൂള്‍കായികമേളയ്ക്കായി തുർക്കിയിൽ എത്തിയിട്ടുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമത്തെ തുടർന്നു ലോകത്തെ നടുക്കിയ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ അറിയിപ്പ്.ട്വിറ്ററിലൂടെയാണിത് വിശദമാക്കിയിരിക്കുന്നത്.

148 വിദ്യാർത്ഥികളും 38 അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ഇവിടേക്ക് പുറപ്പെട്ടത്.13 മലയാളികൾ ഇതിൽ ഉൾപ്പെടുന്നു.ഇവർ സുരക്ഷിതരാണെന്ന് ഇന്ത്യൻ സംഘത്തിന്റെ മാനേജർ ചാക്കോ ജോസഫ് നേരത്തെതന്നെ അറിയിച്ചിരുന്നു.

തുർക്കിയിലെ ട്രാബ്‌സണിലാണ് ലോക സ്കൂൾ കായികമേള നടക്കുന്നത്.രാജ്യത്തിന്റെ വടക്കു കിഴക്കൻ ഗ്രാമപ്രദേശമായ ഇവിടെ കലാപങ്ങൾ ബാധിച്ചേക്കില്ല.ഇവിടംവിട്ടു മറ്റെങ്ങോട്ടും പോകരുതെന്ന് ഇന്ത്യൻ സംഘത്തിനോട് നിർദേശിച്ചതായി വിദേശകാര്യ വകുപ്പ് അറിയിച്ചു.കായിക മത്സരങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ഈമാസം 18 ന് ഇവർ നാട്ടിലേക്കു തിരിക്കും.

INDIANEWS24.COM International

Leave a Reply