728-pixel-x-90-2-learn
728-pixel-x-90
<< >>

തുറന്ന പോരാട്ടവുമായി പനീര്‍ശെല്‍വം; തമിഴകത്ത് അധികാര വടംവലി

ചെന്നൈ:ചൊവ്വാഴ്ച്ച രാത്രിയോടെയുണ്ടായ സംഭവ വികാസങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതിമാറ്റിവിടുന്നു.മുഖ്യമന്ത്രിയായിരുന്ന കെ ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്ത ശശികല തമിഴ്‌നാടിന്റെ ഭരണവും കൈയ്യടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭരണകക്ഷിയായ എ ഐ എ ഡി എം കെയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്.

കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇന്നലെ രാത്രി ഒമ്പതോടെ മറീന ബീച്ചില്‍ ജയയുടെ സമാധി സ്ഥലത്തെത്തി ഏറെ നേരം ധ്യാനമിരുന്നു.തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന പാര്‍ട്ടി അധ്യക്ഷ ശശികലയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.അമ്മയുടെ മരണശേഷം പാര്‍ട്ടിയുടെ ചുമതല ശശികലയ്ക്കും ഭരണചുമതല തനിക്കുമായിരുന്നു.നിലവില്‍ അധികാരമാറ്റത്തിന്റെ ആവശ്യ ഇല്ലാതിരുന്നിട്ടുകൂടെ ശശികല അവരുടെ ഭര്‍ത്താവ്‌ നടരാജന്റെയും ചില മന്ത്രിമാരുടെയും പിന്‍ബലത്തില്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശശികലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നതിന് ശേഷം തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ അണികളില്‍ നിന്നും വലിയ പിന്തുണയാണ് പനീര്‍ശെല്‍വ്വത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.എം ജി ആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അതേ പ്രതിസന്ധിക്കും അധികാര വടംവലിക്കുമാണ് എ ഐ എ ഡി എം കെ നിലവില്‍ സാക്ഷിയാകുന്നത്.

പനീര്‍ശെല്‍വത്തിന്റെ പ്രസ്താവനകള്‍ വന്ന് മണിക്കൂറുകള്‍ കഴിയും മുമ്പേ ശശികല അദ്ദേഹത്തെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചു.നിലവില്‍ എ ഐ എ ഡി എം കെ ട്രഷറര്‍ ആണ് പനീര്‍ശെല്‍വ്വം.എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് രാവിലെ പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.22 എം എല്‍ എ മാരുടെ പിന്‍ബലം തനിക്കുണ്ടെന്നും അമ്മ തന്നെ ഏല്‍പ്പിച്ച ട്രഷറര്‍ സ്ഥാനത്തു നിന്നും മറ്റാര്‍ക്കും തന്നെ പുറത്താക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ഇന്നലത്തെ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത് പത്ത് ശതമാനം കാര്യങ്ങള്‍ മാത്രമാണെന്നും ഇനിയും ഏറെ കാര്യങ്ങള്‍ പുറത്താകാനുണ്ടെന്നും പനീര്‍ശെല്‍വം പറഞ്ഞു.

INDIANEWS24.COM Chennai

Leave a Reply