തിരുവനന്തപുരം: വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. സംസ്ഥാന തൊഴില്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാര്‍ക്ക് കമ്മിഷന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. നടപടികള്‍ ഒരുമാസത്തിനകം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്മാന് പി മോഹന്‍ദാസ് ആണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ രാവിലെ തുറക്കുന്നത് മുതല്‍ രാത്രി അടക്കുന്നത് വരെ സ്ത്രീകള്‍ ഒരേ നില്‍പ്പാണ്. മാസമുറ സമയത്ത് പോലും വിശ്രമം കിട്ടാറില്ല. യാതൊരുവിധ തൊഴില്‍ നിയമങ്ങളും ഈ തൊഴില്‍ മേഖലയില്‍ ഉടമസ്ഥര്‍ പാലിക്കുന്നില്ലെന്നും മനുഷ്യാവകാശ കമ്മിഷന് പറയുന്നു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് നടപടി സ്വീകരിച്ചത്.
INDIANEWS24.COM T V P M