728-pixel-x-90-2-learn
728-pixel-x-90
<< >>

തുടര്‍ച്ചയായി മൂന്ന് ദിവസം വീഡിയോ ഗെയിം കളിച്ചയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

തായ്‌പെയ്:തുടര്‍ച്ചയായി മൂന്ന് ദിവസം വീഡിയോ ഗെയിം കളിച്ച യുവാവ് മരിച്ചു.ഹൃദയാഘാതം മൂലമാണ് മരിച്ചത്.തെക്കന്‍ തായ്‌വാനിലാണ് സംഭവം.ഇവിടെയുള്ള ഒരു ഇന്റര്‍നെറ്റ് കഫേയിലിരുന്ന് വീഡിയോ ഗെയിം കളിക്കുന്നതിനിടെ സിയ്ഹ് എന്ന യുവാവാണ് മരിച്ചത് ഈ വര്‍ഷം രാജ്യത്തെ രണ്ടാമത്തെ സംഭവമാണിത്.

മൂന്ന് ദിവസമായി തുടര്‍ച്ചയായ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന യുവാവിനെ കഫേയിലെ ജീവനക്കാര്‍ ചലനമറ്റ രീതിയില്‍ കണ്ടെത്തുകയായിരുന്നു.സാധാരണയായി ഇവിടെയെത്തി വീഡിയോ ഗെയിം കളിക്കുന്ന സിയ്ഹ് കുറേ നേരം കളിച്ച് ക്ഷീണിതനാകുമ്പോള്‍ അവിടെയിരുന്നു തന്നെ ഉറങ്ങാറുണ്ട്.അനക്കം ഉണ്ടാകാതിരുന്നപ്പോള്‍ പതിവ് ഉറക്കമാണെന്നാണ് ജീവനക്കാര്‍ കരുതിയത്.എന്നാല്‍ സമയം ഏറെ ദീര്‍ഘിച്ചതോടെ പരിശോധിച്ചപ്പോള്‍ ശ്വാസമെടുക്കിന്നില്ലെന്ന് കണ്ടെത്തി.ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.മരണകാരണം ഹൃദയാഘാതമാണെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.

ജനുവരി ഒന്നിന് തായ്‌പെയ് സിറ്റിയില്‍ 38 കാരനും സമാന രീതിയില്‍ മരണപ്പെട്ടിരുന്നു.തുടര്‍ച്ചയായി അഞ്ച് ദിവസം വീഡിയോ ഗെയിം കളിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.

INDIANEWS24 THAIPEI

Leave a Reply