ന്യൂഡൽഹി: തീരദേശ നിർമാണങ്ങൾക്ക് ഇളവ് നല്കിയതിനു കേന്ദ്രത്തിന് ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു.തീരദേശ നിർമാണ പ്രവർത്തനങ്ങളിൽ ഇളവ് വരുത്തിയത്തില് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ വിശദീകരണം തേടിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി. തീരദേശത്തിന് 200 മീറ്ററിനുള്ളിൽ നിർമാണം പാടില്ലെന്ന വ്യവസ്ഥ 50 മീറ്ററായി ചുരുക്കിയാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം. നിബന്ധനകൾ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ നിർമിക്കാമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.നിലവിൽ തുടരുന്ന നിർമാണങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്.തീരദേശത്തെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയെന്നും വിജ്ഞാപനത്തിൽ പറയുന്നു.
INDIANEWS24 NEW DELHI DESK