728-pixel-x-90-2-learn
728-pixel-x-90
<< >>

തീവ്രവാദികള്‍ക്ക് സഹായം ചെയ്തയാള്‍ മൂന്നാറില്‍ പിടിയില്‍

മൂന്നാര്‍:ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് താമസത്തിനുള്‍പ്പെടെ സഹായങ്ങള്‍ നല്‍കിയിരുന്നയാള്‍ മൂന്നാറില്‍ പിടിയിലായി. ബീഹാര്‍ സ്വദേശി ജമീലിനെയാണ് പോലീസ് പിടികൂടിയത്. കുറേന്നാളുകളായി ഒളിവിലായിരുന്ന ഇയാള്‍ പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസ് അഹമ്മദ്, തെഹ്‌സിന്‍ അക്തര്‍ എന്നിവര്‍ക്കുവേണ്ടിയാണ് ജമീല്‍ മൂന്നാറില്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നത്.ഇരുവര്‍ക്കും മൂന്നാറില്‍ മൂന്ന് മാസത്തോളം താമസിക്കാനുള്ള സ്ഥലം ഏര്‍പ്പാടാക്കിയതും ജമീലായിരുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് വഖാസും, തെഹ്‌സിനും അറസ്റ്റിലായത്.

മൂന്നാറില്‍ കൂറേനാള്‍ രാഹുല്‍ എന്ന് പേരുമാറ്റി ജമീല്‍ ചായക്കട നടത്തിയിരുന്നു.ഈ സമയത്താണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കള്‍ ഇയാളുടെ പരിചയത്തില്‍ ഇവിടെയെത്തി വാടകക്ക് താമസിച്ചത്.ഇരുവരും അറസ്റ്റിലായതോടെ പോലീസ് ജമീലിനെ അന്വേഷിച്ച് മൂന്നാറില്‍ എത്തിയിരുന്നു.ഇതേ തുടര്‍ന്ന് രാഹുല്‍ എന്ന പേരില്‍ വാടകകെട്ടിടത്തില്‍ ചായക്കട നടത്തിയിരുന്ന ജമീലിനോട് കെട്ടിട ഉടമ തിരിച്ചറില്‍ രേഖകള്‍ കാണിക്കാനാവശ്യപ്പെട്ടു.തുടര്‍ന്ന് ഇവിടെ നിന്നും ഒളിവില്‍ പോയ ഇയാളെ ആരും കണ്ടിട്ടില്ല.

ജമീല്‍ വീണ്ടും മൂന്നാറില്‍ എത്തിയതായി വെള്ളിയാഴ്ച്ച പുലര്‍ച്ചെ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.മുമ്പും ഇയാള്‍ ഇവിടെ ആരും അറിയാതെ വന്നുപോയതായി സൂചനകളുണ്ട്. ജമീലിന്റെ ചിത്രം പതിച്ച നോട്ടീസ് മൂന്നാറില്‍ പലയിടത്തും പതിച്ചിരുന്നു.

ജമീലിനെ പിടികൂടിയതോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇവിടത്തെ കണ്ണികളെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.ദേശീയ അന്വേഷണ ഏജന്‍സിയും ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് കേസന്വേഷിക്കുന്നത്.

INDIANEWS24 Kerala

Leave a Reply