UK:തീവ്രവാദം ഉന്മൂലനം ചെയ്യാന്‍ വിദ്യാഭ്യാസത്തിനു മാത്രമെ സാധിക്കുവെന്ന് പാക്കിസ്ഥാനിലെ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക മലാല യൂസുഫ്സായി. തീവ്രവാദ ഭീഷണി ഉണ്ടെങ്കിലും സ്വരാജ്യമായ പാക്കിസ്ഥാനിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായും മലാല പറഞ്ഞു. സംഭാഷണമാണ് സമാധാനം സ്ഥാപിക്കാനുളള ഏകമാര്‍ഗം. വരും തലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ തീവ്രവാദത്തെ ഇല്ലാതാക്കാനാവുമെന്നും മലാല പറഞ്ഞു. 2012 ഒക്ടോബര്‍ ഒന്‍പതിനാണ് പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില് സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ ബസ് തടഞ്ഞ് താലിബാന് തീവ്രവാദികള്‍ മലാലയെ വെടിവച്ചുവീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് കുടുംബത്തോടൊപ്പം ബ്രിട്ടന് അഭയം നല്കി. വിദഗ്ധ ചികില്‍സയിലൂടെ മലാല സുഖം പ്രാപിക്കുകയും ചെയ്തു. ലോകമെങ്ങും ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ഇന്ന് മലാല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ പ്രചാരക. എെക്യരാഷ്ട്ര സംഘടനയും പാക്കിസ്ഥാന് ഉള്‍പ്പെടെ വിവിധ സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും പുരസ്കാരങ്ങള്‍ നല്കി ഇൗ വിദ്യാര്‍ഥിനിയെ ആദരിച്ചു. തരംകിട്ടിയാല്‍ മലാലയെ വധിക്കുമെന്ന് താലിബാന് കഴിഞ്ഞദിവസവും ഭീഷണി മുഴക്കുകയുണ്ടായി.