728-pixel-x-90-2-learn
728-pixel-x-90
<< >>

തീവെപ്പ് കേസില്‍ പള്ളി വികാരി ഒന്നാം പ്രതി

താമരശേരി• താമരശേരിയില്‍ ഹര്‍ത്താലിന്‍റെ മറവില്‍ വനംറേഞ്ച് ഓഫിസിനു തീയിട്ട കേസില്‍ വൈദികനെ ഒന്നാം പ്രതിയാക്കണം എന്ന് വനംവകുപ്പ് സര്‍ക്കാനിനോട് ആവശ്യപ്പെട്ടു റിപ്പോര്‍ട്ട് നല്‍കി.വനം വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെമ്പുകടവ് പളളിയിലെ വികാരി ഫാദര്‍ സജിയാണ് വനം വകുപ്പിന്റെ റെയിഞ്ച് ഒഫീസ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്.

പൊലീസിനു നല്‍കിയ പ്രതിപ്പട്ടികയിലും പളളി വികാരിയുടെ പേരു വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

ഒൗദ്യോഗികമായി തയാറാക്കിയ പട്ടികപ്രകാരം താമരശേരി റേഞ്ച് ഒാഫിസിലും പരിസരങ്ങളിലും ആക്രമണം നടത്തിയവരില്‍   കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം നെയ്യപ്പാറ സ്വദേശി ജയ്സണ്‍ കിഴക്കുന്നേല്‍ , താമരശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനായ ചെമ്പുകടവ് സ്വദേശിയുടെ പേരും പ്രതിപ്പട്ടികയിലുണ്ട്.

അഗ്നിക്കിരയക്കിയ വനംവകുപ്പ് ഒഫീസില്‍ ചന്ദന കേസുകളുടെതടക്കം നിരവധി പ്രധാനപ്പെട്ട രേഖകള്‍ കത്തിനശിച്ചിരുന്നു.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയിതിരുന്ന കര്‍ഷകരുടെ ഇടക്ക് ഞ്ഞുഴഞ്ഞ് കയറിയ വനം വനം മാഫിയകളുടെ ഗുണ്ടകള്‍ ആണ് ഫോറസ്റ്റ്‌ ഒഫീസിന് തീയിട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് പള്ളിവികാരിയെ ഒന്നാം പ്രതിയാക്കണം എന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആക്രമണത്തിനു പളളി വികാരി ഉള്‍പ്പെടെയുളളവര്‍ വഹിച്ച പങ്കിനെ കുറിച്ച് പൊലീസിനെ ധരിപ്പിച്ചിട്ടുമുണ്ട്. മൂന്നു ടിപ്പര്‍ ലോറികളും ഒരു ടാറ്റാ സുമോയും ഒരു പിക്കപ്പ് ജീപ്പും ഉള്‍പ്പെടെ അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളുടെ നമ്പര്‍ സഹിതമുളള വിവരങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.   തുഷാരഗിരി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് ആക്രമണം നടത്തിയത് റോയി ഏലിയാസ് ഫ്രാന്‍സിസ് എന്നയാളുടെ പിക്കപ് ജീപ്പിലെത്തിയ സംഘമാണ്.

ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്,   അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒാഫ് ഫോറസ്റ്റ് തുടങ്ങിയവര്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഈ വിവരം ശേഖരിച്ചിരുന്നു.

Leave a Reply