728-pixel-x-90-2-learn
728-pixel-x-90
<< >>

തീവണ്ടി ഗതാഗതം ഇന്നും തടസപ്പെടും,നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും

തിരുവനന്തുപരം:കേരളത്തില്‍ ശക്തമായി പെയ്ത  മഴയെത്തുടർന്ന് സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും. ഏഴ് സർവീസുകൾ പൂർണ്ണമായും ഒരു സർവീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും:

മഴയ്ക്ക് ശമനമുണ്ടായതിനെത്തുടര്‍ന്ന് കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.റണ്‍വേയിലെ വെള്ളക്കെട്ട് ഏറെക്കുറെ പൂര്‍ണ്ണമായും മാറിയിട്ടുണ്ട്.ഇന്ന് രാവിലെ ശക്തമായ മഴയുണ്ടായില്ലെങ്കില്‍ വിമാനത്താവളത്തിനു സുഗമമായി പ്രവര്‍ത്തിക്കാനാകും എന്ന് കരുതുന്നു.

റദ്ദാക്കിയ ട്രെയിനുകൾ ഇപ്രകാരമാണ്:

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊർണൂർ വരെ സർവീസ് നടത്തും. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസ് (16526) തിരുനൽവേലി വഴി തിരിച്ചുവിട്ടു.

 

16649- മം​ഗലാപുരം- നാ​ഗർകോവിൽ പരശുറാം എക്സ്കപ്രസ്

16606- നാ​ഗർകോവിൽ-മം​ഗലാപുരം ഏറനാട് എക്സ്പ്രസ്‌

16308 – കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ്

56664- കോഴിക്കോട്-തൃശ്ശൂർ പാസഞ്ചർ

66611- പാലക്കാട്-എറണാകുളം മെമു

INDIANEWS24 KOCHI DESK

 

Leave a Reply