കാണിപ്പയ്യൂര്‍ ത്രിവേണി നഗറില്ഒാണാഘോഷത്തോടനുബന്ധിച്ചു ക്ലബ് നടത്തിയ തീറ്റമത്സരത്തിനിടെ ശ്വാസനാളത്തില്‍ ഇഡലി കുരുങ്ങി കാണിപ്പയ്യൂര്‍ പുത്തന്‍പറന്പില്‍ കൊച്ചു (68) മരിച്ചു. സംസ്കാരം ഇന്നു 11നു കോട്ടപ്പടി ശ്മശാനത്തില്‍. ഇഡലി തൊണ്ടയില്‍ കുടുങ്ങി അവശനായ ഇദ്ദേഹത്തെ ക്ലബുകാരും കാണികളും ചേര്‍ന്ന് ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിചെ്ചങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
ക്ലബ് ഭാരവാഹികളുടെ പരിചയക്കാരനായ കൊച്ചു മത്സരം കാണാന്‍ എത്തിയതായിരുന്നു. ഇതിനിടെ ഏതാനും ഇഡലി കഴിച്ചതോടെ ശ്വാസനാളത്തില്‍ കുരുങ്ങി ഇയാള്‍ അവശനായി. പ്രഥമ ചികിത്സ നല്‍കിയെങ്കിലും കൂടുതല്‍ അസ്വസ്ഥനായതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. തീര്‍ത്തും അവശനിലയിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് അധികൃതര്‍ അറിയിച്ചു.
www.indianews24.com/uk