728-pixel-x-90-2-learn
728-pixel-x-90
<< >>

തീര്‍ഥാടനം നടത്തി

ടൊറന്റോ: കാനഡയിലെ പ്രശസ്തമായ മാർട്ടേഴ്സ്ഷറൈൻ ദേവാലയത്തിലേക്ക് മിഷ്യൻ ചാപ്ലയിൻ റവ. ഫാ. ജോർജ് പാറയിലിന്റെ നേതൃത്വത്തിൽ തീർഥാടനം നടത്തി. കനേഡിയൻ മണ്ണിൽ സുവിശേഷ വേലക്കിടയിൽ രക്തസാക്ഷ്യത്വം വരിച്ച എട്ടു ജെസൂട്ടു വൈദികരുടെ സ്മരണാർത്ഥം സ്ഥാപിതമായ ദേവാലയത്തിലേക്ക് ഇതു രണ്ടാം തവണയാണു തീർഥാടനം സംഘടിപ്പികുന്നത്. ദേവാലയത്ത്തിനു പുറത്തു പ്രത്യേകം തയാറാക്കിയ അൾത്താരയിൽ ദിവ്യബലി അർപ്പിക്കുകയും ത്ടർന്നു മിഷ്യന്റെ മധ്യസ്ഥയായ മുത്തിയമ്മയുടെ രൂപം വഹിച്ചുകൊണ്ടു  ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തുകയും ചെയ്തു. കൈക്കാരൻമാരായ ജോണ്‍ കുരുവിള അരയത്ത്, ജോബി ജോസഫ് വലിയപുത്തൻപുരയിൽ പാരിഷ് കൌണ്‍സിൽ അംഗങ്ങളായ  ജോഷി ജോബ്‌ പാലത്തടത്തിൽ, ദീപു ഫിലിപ്പ് മലയിൽ, ലിസ്സി തോമസ്‌ പൂങ്കാസ്സെരിൽ എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി.

 

 

- ഷിബു കിഴക്കേക്കുറ്റ്

Leave a Reply