728-pixel-x-90-2-learn
728-pixel-x-90
<< >>

തീര്‍ഥാടക സര്‍ക്യൂട്ടില്‍ ശബരിമലയേയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: കേരളത്തിനു സദാനന്ദ ഗൌഡയുടെ വക താല്‍ക്കാലിക ആശ്വാസം.റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച തീര്‍ഥാടക സര്‍ക്യൂട്ടില്‍ കേരളത്തില്‍ നിന്ന് ശബരിമലയേയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തിയതായി ബജറ്റ് ചര്‍ച്ചയ്‌ക്കൊടുവില്‍ റെയില്‍വെ മന്ത്രി  പ്രഖ്യാപിച്ചു. 
guruvayoor (1)
കേരള സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംയുക്ത സമിതിയെ നിയോഗിക്കുമെന്നും സദാനന്ദഗൗഡ അറിയിച്ചു. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി സംസ്ഥാനത്തിന്റെ റെയില്‍വെ വികസനവും സ്ഥലമേറ്റെടുക്കല്‍ പ്രശ്‌നം ചര്‍ച്ചചെയ്യും. കേരളത്തിന്റെ ആവശ്യങ്ങള്‍ തനിക്ക് അറിവുള്ളതാണെന്നും കേരള എം.പിമാരുടെ പ്രത്യേക യോഗം വീണ്ടും വിളിക്കുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.അതേ സമയം ഒ.രാജഗോപാലും ഇ.ശ്രീധരനും കേരളത്തിന്റെ അനാസ്ഥ മൂലമാണ് റെയില്‍വേ ബജറ്റില്‍ വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നത് എന്ന് അഭിപ്രായപ്പെട്ടിരുന്നു.

sadananda gowda

INDIANEWS24 NEW DELHI

Leave a Reply