jio 800x100
jio 800x100
728-pixel-x-90
<< >>

തീരദേശത്തുള്ളവർക്ക് സുരക്ഷയൊരുക്കാൻ ദേശീയ ദുരന്തനിവാരണ സേന രംഗത്തിറങ്ങി

കൊച്ചി:’മഹ’ചുഴലിക്കാറ്റിന്റെ സഞ്ചാരം മൂലം ജില്ലയിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ തീരദേശത്തുള്ളവർക്ക് സുരക്ഷയൊരുക്കാൻ ദേശീയ ദുരന്തനിവാരണ സേന (NDRF) രംഗത്തിറങ്ങിക്കഴിഞ്ഞു.NDRF ന്റെ 20 അംഗ സംഘം ചെല്ലാനത്ത് ക്യാമ്പു ചെയ്തിട്ടുണ്ട്. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്.

കമ്പനിപ്പടി,ബസാർ,വേളാങ്കണ്ണി പ്രദേശങ്ങളിലും പോലീസും ഫയർഫോഴ്സും അടക്കമുള്ള വിവിധ സേനകളെ വിന്യസിച്ചിട്ടുണ്ട്.

കൊച്ചി താലൂക്കിൽ ആറും കണയന്നൂർ ഒന്നു മടക്കം ഏഴ് ക്യാമ്പുകളാണ് ഇതിനോടകം ജില്ലയിൽ തുറന്നത്.പോലീസ്, ഫയർഫോഴ്സ്,റവന്യൂ, ജലസേചനം,വൈദ്യുതി, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജാഗരൂകരായി രംഗത്തുണ്ട്.
INDIANEWS24 KOCHI DESK

Leave a Reply