ബെയ്ജിംഗ്: കെട്ടിടത്തില്‍ ആളിക്കത്തുന്ന നിലയുടെ തൊട്ടു താഴെ നിന്നും യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വീഡിയോ തരംഗമാകുന്നു. ബെയ്ജിംഗിലെ 25 നില കെട്ടിടത്തിന്റെ 24-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തൊട്ടു താഴത്തെ നിലയിലുള്ളയാള്‍ വാതില്‍ തുറന്ന് പുറത്തേക്ക് കടക്കാനാകത്ത വിധം പുക തിങ്ങി നിറഞ്ഞതോടെയാണ് ജനലുവഴി താഴത്തെ നിലയിലേക്ക് കടന്നു കൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.
യുവാവ് താമസിക്കുന്ന ഫഌറ്റിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിക്കിടന്നാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. രക്ഷാശ്രമത്തിനിടെ മുകളില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന തീയില്‍ നിന്നും പലതും താഴേക്ക് അടര്‍ന്നു വീഴുന്നുണ്ട്. ഇയാള്‍ക്കു നേരെ വരുന്ന പലതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതും ദൃശ്യത്തില്‍ കാണാം. തൊട്ടുതാഴെയുള്ള ചില്ല് വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് അതിനകത്തേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനായി കുറേ ചവിട്ടിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ സംഭവം കണ്ടു നിന്നവര്‍ ആരോ പൂട്ടിക്കിടിക്കുന്ന നിലയിലെ ഫഌറ്റിലെത്തി ചില്ലുകള്‍ തകര്‍ത്ത് ഇയാളെ രക്ഷപ്പെടുത്തി.
INDIANEWS24.COM Beijing