728-pixel-x-90-2-learn
728-pixel-x-90
<< >>

തിളങ്ങി കോണ്‍ഗ്രസ് തളര്‍ന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ചത് കോണ്‍ഗ്രസാണ്. രണ്ടിടത്ത് കേവല ഭൂരിപക്ഷവുമായി മൂന്നിടത്ത് വിജയം കൊയ്തപ്പോള്‍ കൈയിലുണ്ടായിരുന്ന മിസോറാം കോണ്‍ഗ്രസിന് നഷ്ടമായി. തെലങ്കാനയില്‍ ടി.എസ്.ആര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഛത്തീസ്ഗഡില്‍ 90ല്‍ 68 സീറ്റും നേടിയാണ് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയി ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് രൂപീകരിച്ച അജിത് ജോഗിക്ക് മൂന്നു വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളുണ്ടായിരുന്ന ബിജെപി 16 ലേക്കാണ് തകര്‍ന്നടിഞ്ഞത്.
പ്രവചനങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങളും യാഥാര്‍ത്ഥ്യമാക്കി രാജസ്ഥാനില്‍ ബിജെപിയുടെ കോട്ടതകര്‍ത്താണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസിന് 99 സീറ്റും ബിജെപിക്ക് 73 സീറ്റും ഇടതു പക്ഷത്തിന് മറ്റ് പാര്‍ട്ടികള്‍ക്ക് 21 സീറ്റുകളും ബി.എസ്.പിക്ക് ആറു സീറ്റുകളുമാണ് രാജസ്ഥാനില്‍ ലഭിച്ചിരിക്കുന്നത്.
നാല്‍പതില്‍ 34 സീറ്റും നേടി 2013ല്‍ മിസോറാമില്‍ അധികാരം നിലനിര്‍ത്തിയ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്) ഇക്കുറി ഇവിടെ ഭരണം ഉറപ്പിച്ചു. മുഴുവന്‍ സീറ്റുകളിലെയും ഫലം വന്നപ്പോള്‍ 26 സീറ്റുകളോടെയാണ് എംഎന്‍എഫ് ഭരണം പിടിച്ചത്. 21 സീറ്റായിരുന്നു കേവല ഭൂരിപക്ഷം. ആകെ അഞ്ചു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും ഉജ്വലമായ വിജയത്തോടെയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. 119ല്‍ 88 സീറ്റിലും വിജയിച്ച ടിആര്‍എസ് തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് മറ്റു പാര്‍ട്ടികള്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു. കോണ്‍ഗ്രസിന് 19 സീറ്റും ടി.ഡി.പിക്ക് രണ്ടും ബി.ജെ.പിക്ക് ഒന്നും മറ്റുള്ളവര്‍ക്ക് 9 സീറ്റും ലഭിച്ചു.
ഫലപ്രഖ്യാപനത്തിന്റെ അവസാന റൗണ്ട് വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ശ്രദ്ധാകേന്ദ്രമായ സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. കോണ്‍ഗ്രസ് 113ഉം ബി.ജെ.പി 110 ഉം മറ്റുള്ളവര്‍ 5 ഉം ബി.എസ്.പി രണ്ടും സീറ്റുകളാണ് മദ്ധ്യപ്രദേശില്‍ നേടിയത്.

Leave a Reply