728-pixel-x-90-2-learn
728-pixel-x-90
<< >>

തിലകൻ സ്മാരക സിനിമ പുരസ്കാരം മഞ്ജു വാര്യർക്ക്

തിരുവനന്തപുരം: തിലകൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമ പുരസ്കാരം മഞ്ജു വാരിയർക്ക്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. മറ്റ് അവാർഡുകൾ: കാനം രാജേന്ദ്രൻ (രാഷ്ട്രീയം, സാമൂഹികം), മധു കൊട്ടാരത്തിൽ (നാടകം), രവിവർമ തമ്പുരാൻ (സാഹിത്യം – സമഗ്ര സംഭാവന), ആര്യ ഗോപി (കവിത), ജി.വിശാഖൻ (പത്രപ്രവർത്തനം), പി.വിദ്യ (ദൃശ്യമാധ്യമം), പി.ജി. സുരേഷ് കുമാർ (ദൃശ്യമാധ്യമം). 25,000 രൂപയാണ് പുരസ്കാരത്തുക. ഏപ്രിൽ അവസാന വാരം ചിറ്റാറിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

INDIANEWS24.COM Movies

Leave a Reply