728-pixel-x-90-2-learn
728-pixel-x-90
<< >>

തിലകക്കുറിയില്ലാത്ത ഒരു വര്‍ഷം

മലയാളത്തിന്‍റെ പെരുന്തച്ചന്‍ ഇല്ലാതെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ വേളയില്‍  മിക്ക മലയാള ചാനലുകളും തിലകന്‍ എന്ന എക്കാലത്തെയും മികച്ച നടന്‍റെ പ്രകടനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. 

സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്.  അവരില്‍ ബഹു ഭൂരിപക്ഷം പേരും നാടകത്തിനു മാത്രം ബാധകമായ അഭിനയശൈലി കളയാറില്ലായിരുന്നു.. പക്ഷെ ,നാടകത്തിന്റെ ഒരു ശീലവും തിലകന്‍ സിനിമയിലേക്ക് സന്നിവേശിപ്പിച്ചില്ല.സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും ക്യാമറയ്ക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെ സിനിമയിലേക്കു വന്ന നടന്‍ തിലകന്‍ മാത്രമാണ്.

കിരീടം, ചെങ്കോല്‍ ,മൂന്നാം പക്കം , ഋതുഭേദം, ധനം. മണിച്ചിത്രത്താഴ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ , സന്താനഗോപാലം, സന്ദേശം, സ്ഫടികം,  കിലുക്കം,ചിന്താവിഷ്ടയായ ശ്യാമള, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പെരുന്തച്ചന്‍ , സസ്‌നേഹം, അനിയത്തിപ്രാവ്, നരസിംഹം ,ചിന്താമണി കൊലക്കേസ്, ഇവിടം സ്വര്‍ഗ്ഗമാണ് , ഇന്ത്യന്‍ റുപ്പി, ഉസ്താദ്‌ ഹോട്ടല്‍ തുടങ്ങി എത്ര ചിത്രങ്ങളിലലാണ് ആ മഹാ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞത്.

ലോക സിനിമയ്ക്ക് തന്നെ ഒരു റഫറന്‍സ് ഗ്രന്ഥമായി എക്കാലവും തിലകന്‍ ജീവിക്കും. വരും വര്‍ഷങ്ങളില്‍ ആ മഹാ നടന്‍ കൂടുതല്‍ പഠിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. അദ്ദേഹം മാറി നിന്ന ആ അവസാന കാലത്ത് നമുക്കെന്താണ് നഷ്ടപ്പെട്ടതെന്ന് ഇപ്പോള്‍ നമുക്ക് മനസിലായി തുടങ്ങുന്നു. മികച്ച സിനിമകളിലൂടെയാണ് മണ്‍മറഞ്ഞ ആ പ്രതിഭയ്ക്ക് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കേണ്ടത്.

INDIA NEWS TEAM

Leave a Reply