jio 800x100
jio 800x100
728-pixel-x-90
<< >>

തിരൂർ സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തിൽ മരിച്ചു

കുവൈറ്റ് സിറ്റി:  കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരൂർ വടക്കം മുത്തൂർ, ചക്കാലക്കൽ മരക്കാർ ഹാജി [53] ആണ് മരിച്ചത്.  ശനിയാഴ്ച  ജുനൂബ് സുറ സിവിൽ ഐഡി ഓഫീസിനു പരസരത്തായിരുന്നു അപകടം.

35 വർഷത്തിലേറെ ആയി സ്പെഷ്യൽ പോലീസിൽ ജോലി ചെയ്യുന്ന മരക്കാര്‍ ഹാജി  സ്പെഷ്യൽ ഡ്യൂട്ടിക്ക് പോയ വഴിക്കാണ് അപകടം. മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലിൽ നിന്നും ഫോണില്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ്‌ മരണം സംഭവിച്ചത്.  അപകട കാരണമായ വാഹനത്തെ ക്കുറിച്ച് ബന്ധുക്കൾക്ക്‌ അറിവില്ല.  മൃത ദേഹം നാളെത്തന്നെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കളും കെ കെ എം എ ഭാരവാഹികളും. മകൻ ഷംസുദീൻ കുവൈത്തിലുണ്ട്.മാതാവ്  കുഞ്ഞാത്തുമ്മ, ഭാര്യ ഫാത്തിമ മോൾ, സൗദത്ത്, സൽമത്തു, സഫവാനത്ത്, സുബൈബത്ത്, സലാഹുദ്ദീൻ, സൈഫുദ്ദീൻ എന്നിവർ മക്കളാണ്. 

Leave a Reply