728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്ത് സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: സി പി എം ഏരിയ കമ്മറ്റി അംഗത്തിന് തിരുവനന്തപുരത്ത് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയകമ്മറ്റി അംഗം സാജു(50)വിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ശ്രീകാര്യം ഇടവക്കോട് ഫോണില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കൈകള്‍ക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആര്‍ എസ് എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എമ്മിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ മൂന്ന് പഞ്ചായത്തുകളില്‍ സി പി എം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

INDIANEWS24.COM T V P M

Leave a Reply