തിരുവനന്തപുരം:മുംബൈയിലേക്ക് പോകാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി.സാങ്കേതികമായ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം ലാന്‍ഡ് ചെയ്യിച്ചതെന്ന് അറിയുന്നു.യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍.
മുംബൈ വഴി ഡല്‍ഹിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ 988 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ തിരിച്ചിറക്കിയത്.പറന്നുയര്‍ന്ന വിമാനത്തിലെ പൈലറ്റ് പെട്ടെന്ന് ലാന്‍ഡ് ചെയ്യുന്നതിനായി അനുമതി തേടുകയായിരുന്നു.സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷമായിരുന്നു അടിയന്തര ലാന്‍ഡിംഗ്.വിമാനത്തിന്റെ മുന്‍ ചക്രം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആദ്യ സൂചനകളെങ്കിലും തകരാര്‍ എന്താണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
INDIANEWS24.COM T V P M