728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്ത് തിയേറ്ററില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

തിരുവനന്തപുരം: തലസ്ഥാന നഗരയിലെ പ്രമുഖ സിനിമാ തിയേറ്റര്‍ ശ്രീപത്മനാഭയില്‍ തീപിടിത്തം. തിയേറ്ററികത്ത് ബാല്‍ക്കണിയിലെ സീറ്റുകളും സീലിംഗും പോക്‌സുകളും പൂര്‍ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.

പുലര്‍ച്ചെ തീയേറ്ററില്‍ നിന്ന് പുക ഉയരുന്നത് കണ്ടത് സമീപത്തെ വ്യാപാരികളാണ്. തീ പടര്‍ന്നു പിടിക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്നു പേര്‍ തിയറ്ററിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും വിവരമറിഞ്ഞ് പുറത്തിറങ്ങിയതിനാല്‍ ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപെടാനായി. തിയറ്റര്‍ സമുച്ചയത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മിനി തിയറ്ററായ ദേവിപ്രിയക്ക് കേടുപാടില്ല. നാല് ഫയര്‍ എന്‍ജിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിക്കാനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല.

INDIANEWS24.COM T V P M

Leave a Reply