728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്ത് ഗവര്‍ണ്ണറുടെ റോഡ്‌ ഷോ:

TVM:കഴിഞ്ഞ ദിവസം എല്‍ ഡി എഫ്കാര്‍  ഉപരോധമിരുന്ന സ്ഥലങ്ങള്‍ നേരിട്ടു കാണാന്‍ ഗവര്‍ണര്‍ നിഖില്‍കുമാറിന്റെ യാത്ര. രാവിലെ 10 ന് തന്റെ നഗര പ്രദക്ഷിണത്തിന് പുറപ്പെട്ട ഗവര്‍ണ്ണറുടെ ഔദ്യോഗിക വാഹനത്തിന് പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടങ്ങുന്ന വാഹനവ്യൂഹം അകമ്പടിയായി ഉണ്ടായിരുന്നു. ഗവര്‍ണറുടെ സെക്രട്ടറി, ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വാഹനങ്ങളിലുണ്ടായിരുന്നു.
രാജ്ഭവനില്‍നിന്നും വെള്ളയമ്പലത്തെത്തിയശേഷം വളരെ സാവധനത്തിലാണ് ഗവര്‍ണറുടെ കാര്‍ സഞ്ചരിച്ചത്. വെള്ളയമ്പലത്തുനിന്നും വഴുതക്കാട് തൈക്കാട് വഴി കിഴക്കേക്കോട്ടയിലേക്കായിരുന്നു ആദ്യയാത്ര. അവിടെ കോവളം സ്റ്റാന്‍ഡുവരെ പോയശേഷം വെട്ടിമുറിച്ച കോട്ടയ്ക്ക് സമീപം തിരിഞ്ഞ് പഴവങ്ങാടി ഗണപതികോവിലിന് മുന്നില്‍ എത്തി. പിന്നീട് സെക്രട്ടേറിയറ്റ് വരെയുള്ള ഭാഗങ്ങളിലൂടെ അദ്ദേഹത്തിന്റെ കാര്‍ സാവധാനം നീങ്ങി. ഇതിനിടെ എസ് എം വി സ്‌കൂള്‍, ആയുര്‍വേദ കോളജ് ഭാഗങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും കാര്‍ ഒന്ന് നിര്‍ത്തിയെന്ന് തോന്നിച്ചു.
സെക്രട്ടേറിയറ്റിലെ സമര കവാടത്തിലെത്തിയ കാര്‍ അവിടെ നിന്നും വളഞ്ഞ് സരിതാ ഗേറ്റിലേക്ക് പോയി. അവിടെനിന്നും ഊറ്റുകുഴി വഴി ബേക്കറി ജംഗ്ഷനിലെത്തി. അവിടെനിന്നും വഴുതക്കാട് വരെ സാവധാനം യാത്രചെയ്ത അദ്ദേഹം പിന്നീട് സാധാരണ വേഗതയില്‍ രാജ്ഭവനിലേക്ക് പോകുകയായിരുന്നു.
മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിന് തടസമുണ്ടാക്കാതെയായിരുന്നു ഗവര്‍ണറുടെ യാത്ര. എന്നാല്‍ ഇന്നലെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തരുതെന്ന് ഗവര്‍ണര്‍ തന്നെ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും സി പി എമ്മിന്റെ ഉപരോധത്തെക്കുറിച്ചും ഗവര്‍ണറോട് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി റിപ്പോര്‍ട്ട് ചോദിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ ഈ റോഡ് ഷോയെന്ന് കരുതപ്പെടുന്നു.

 

 

 

Leave a Reply