728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്ത് ഐ എസ് അനുകൂല പോസ്റ്റര്‍; ഗൗരവമായി കാണണമെന്ന് ഇന്റലിജന്റ്‌സ്‌

തിരുവനന്തപുരം:രാജ്യാന്തര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐ എസ്)നെ അനുകൂലിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍.ഐ എസ് കേരള ഘടകമെന്ന മട്ടില്‍ തമ്പാനൂരിനടുത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.യാഥാര്‍ത്ഥ്യമൊന്നുമില്ലാതെ ആശങ്കയുണ്ടാക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണെങ്കില്‍ കൂടി ഗൗരവമായി കാണണമെന്നാണ് ഇന്റലിജന്‍സ് പറയുന്നത്.

ചൊവ്വാഴ്ച്ച രാത്രി പത്തേമുക്കാലോടെ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല.ഇത്തരത്തില്‍ ഒന്നും തന്നെ സംസ്ഥാനത്ത് രൂപമെടുത്തിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് അന്വേഷണ ഏജന്‍സികളുടെയും നിലപാട്.

ഇക്കാരണത്താല്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്ന് പോലീസ് വിലയിരുത്തുന്നതെങ്കിലും ഇത്തരം പ്രവര്‍ത്തനം ചെയ്യുന്നത് പോലും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ഇന്റലിജന്റസ് പറഞ്ഞു.സംസ്ഥാനത്തെ തീവ്ര സ്വഭാവമുള്ള ചില സംഘടനകളെയും സംശയിക്കുന്നുണ്ട്.

INDIANEWS24.COM TVPM

Leave a Reply