728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്തെ നിനച്ചിരിക്കാത്ത പ്രളയക്കെടുതികള്‍

തിരുവനന്തപുരം:നിനച്ചിരിക്കാത്ത പ്രളയക്കെടുതികളാണ് തിരുവനന്തപുരം നേരിടുന്നത്.എറണാകുളം,ആലപ്പുഴ,ഇടുക്കി,വയനാട്,പാലക്കാട് തുടങ്ങി പ്രളയക്കെടുതികള്‍ പ്രതീക്ഷിച്ചിരുന്ന ജില്ലകള്‍ക്ക് സമാനമാണ് തിരുവനന്തപുരത്തെ അവസ്ഥ.ഒരിക്കലും വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കരുതിയിട്ടില്ലാത്ത പാറ്റൂര്‍ പോലുള്ള സ്ഥലങ്ങള്‍ പോലും കെടുതിയിലകപ്പെട്ടു.ഈ വാര്‍ത്തയോടൊപ്പമുള്ള ചിത്രങ്ങള്‍ പാറ്റൂരില്‍ നിന്നും ഇന്ത്യാ ന്യൂസ്‌ ചീഫ് റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറുമായ ജിതേഷ് ദാമോദര്‍ പകര്ത്തിയതാണ്.

കോസ്മോപോളിറ്റന്‍ ആശുപത്രിയും പരിസരവും നേരിട്ടതും വന്‍ കെടുതികളാണ്.ജഗതി,വഞ്ചിയൂര്‍ തുടങ്ങി താണ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടുകളായി മാറി.മലിനജലം കലര്‍ന്നതിനെത്തുടര്‍ന്ന്  അരുവിക്കരയിലെ ജലവിതരണം തടസ്സപ്പെട്ടത് ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്.തിരുവനന്തപുരത്ത് ഡാമുകൾ എല്ലാം തുറന്നുതിനെത്തുടര്‍ന്ന്കി ള്ളിയാറ്റിലും കരമനായറ്റിലും ജലനിരപ്പ്‌ ഉയര്‍ന്നതും കനത്ത മഴയുമാണ്വെ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളത്തിനടിയിലാക്കിയത്.ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രങ്ങള്‍: ജിതേഷ് ദാമോദര്‍ 

INDIANEWS24 TVPM DESK

patttor 2 cosmo

Leave a Reply