jio 800x100
jio 800x100
728-pixel-x-90
<< >>

തിരുവനന്തപുരത്തെ തിരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ പൊതുജനം തോറ്റു തൊപ്പിയിടും

“ഗതികേടെ നിന്റെ പേരോ കോണ്‍ഗ്രസ് എന്ന് ”

ഇങ്ങനെ ആദ്യം പറഞ്ഞത് മാര്‍ക്സിസിസ്റ്റ് ആചാര്യനയിരുന്ന ഇ.എം.എസ്സാണ്.പക്ഷെ,ഈ തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തിയാല്‍ ബഹുമാന്യാനായിരുന്ന ഇ.എം.എസ്സ് പറഞ്ഞതില്‍ നിന്നും അല്പം മാറ്റം വരുത്തേണ്ടി വരും.

ശശിയെ വീണ്ടും സ്ഥാനാര്‍ത്ഥി ആക്കേണ്ടി വന്ന ‘ഗതികേടെ നിന്റെ പേരോ കോണ്ഗ്രസ് എന്ന്’  പറഞ്ഞാല്‍ അത് പൂര്‍ണ്ണമാകില്ല.

കേരളത്തിന്റെ തലസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഈ മാസം പതിനാറിന് പ്രഖ്യാപിക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പം ആണെങ്കിലും തിരുവനന്തപുരം നിവാസികളില്‍ (80 % വരുന്ന ) മഹാഭൂരിപക്ഷവും എതിര്‍ക്കുന്ന ഒരാള്‍ ആണ് വിജയി ആയി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്നത്.

ഇ എം എസ്സിന്റെ വാക്കുകളില്‍ അല്പം മാറ്റം വരുത്തി

‘ഗതികേടെ നിന്റെ പേരോ ഇന്ത്യന്‍ ജനാധിപത്യം എന്ന്’????പറയുന്നതാവും കൂടുതല്‍ ശരി.

കാരണം,’ശശി മൂലം നിശ മാത്രമല്ല തിരുവനന്തപുരവും ശോഭിക്കും’ എന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് മരിച്ചു പോയ സുനന്ദയുടെ  ഭര്‍ത്താവ് ‘ശശി’ മൂലം തിരുവനന്തപുരം ക്ഷോഭിച്ചു നിന്ന സമയത്താണ് ഇടി വെട്ടിയവനെ പാമ്പ്‌ കടിച്ചു എന്ന് പറയും പോലെ ഒരു കാരക്കോണം മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവടക്കാരില്‍പ്പെട്ട ഒരാളെ  സി പി ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ശശിക്കെതിരെ ബന്നറ്റിനെ സ്ഥാനാര്‍ത്ഥി ആക്കിയ ‘ഗതികേടെ നിന്റെ പേരോ സി.പി.ഐ എന്ന് ചോദിക്കുന്നതും ശരിയായിരിക്കും.

തോല്‍ക്കാന്‍ വേണ്ടി ജനിച്ച ഓ രാജഗോപാലിനെ സ്ഥാനാര്‍ത്ഥി ആക്കിയ ഗതികേടെ നിന്റെ പേരോ ബി.ജെ.പി എന്ന് ചോദിച്ചാലും തെറ്റൊന്നും ഇല്ല.

കൂടാതെ അനന്തപുരിയുടെ തിരഞ്ഞെടുപ്പ്‌ വിശേഷങ്ങള്‍ മാലോകരെ അറിയിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരും ആ ഗതികേടിന്റെ പങ്കുകാരായി എന്നതും ഒരു സത്യമാണ്.സംശയം ഉള്ളവര്‍ തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പിന്റെ വാര്‍ത്തയുള്ള പഴയ പത്ര താളുകള്‍ എടുത്ത് വായിച്ചു നോക്കു.ശക്തമായ ‘ത്രികോണ മത്സരം’എന്ന് തിരുവനന്തപുരം തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാത്ത ഏതെങ്കിലും വാര്‍ത്ത നിങ്ങള്‍ വായിച്ചിട്ടുണ്ടോ???

ശശി തരുരും ഒ.രാജഗോപാലും പിന്നെ ബെന്നറ്റ് എബ്രഹാമും മാറ്റുരക്കുന്ന ശക്തമായ  ത്രികോണ മത്സരം നടക്കുന്ന മണ്ഡലം എന്നാണ്   തിരുവനന്തപുരം വിശേഷിക്കപ്പെട്ടത്.വാസ്തവത്തില്‍ അങ്ങനെ ശകതമായ ഒരു മത്സരം ഉണ്ടായിരുന്നോ?അത് യഥാര്‍ത്ഥമാണെങ്കില്‍ പിന്നെങ്ങനെ പോളിങ്ങ് ശതമാനം കുറഞ്ഞു ?

കേരളത്തിന്റെ പൊതു ശരാശരിയേക്കാള്‍ ഗണ്യമായ കുറവ്ആണ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്‌.തിരുവനന്തപുരം  വോട്ടിംഗ് ശരാശരി 68%ല്‍ ഒതുങ്ങി.ഇതില്‍ നിന്നും വെളിപ്പെടുന്നത് തിരുവനന്തപുരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന്  പ്രധാന മൂന്നു സ്ഥാനാര്‍ത്ഥികളും ജനങ്ങളുടെ അംഗീകാരം ഇല്ലാത്തവരായിരുന്നു എന്നതാണ്.കൊട്ടിഘോഷിക്കപ്പെട്ട ആപ്പിനു (AAP) വേണ്ടത്ര ശോഭിക്കാനും സാധിച്ചിട്ടില്ല.ഇതെല്ലാം വിശകലനം ചെയ്യുമ്പോള്‍ മൂന്നു പ്രധാന സ്ഥാനാര്‍ഥികള്‍ക്ക്  ലഭിക്കാന്‍ പോകുന്ന വോട്ടുകള്‍ അവരെ സ്ഥാനാര്‍ത്ഥി ആക്കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കാലാകാലങ്ങളായി വിശ്വസിച്ച് പോരുന്ന രാഷ്ട്രിയ വോട്ടുകള്‍ മാത്രമാണ് എന്ന് പറയേണ്ടി വരും.

കൂടാതെ മറ്റു പല കണക്കുകളും പരിഗണിക്കേണ്ടതുണ്ട്.പരമ്പരാഗതമായി മുന്നണികള്‍ക്ക് ലഭിക്കുന്ന എസ്.എന്‍.ഡി.പി. – എന്‍ എസ് എസ് വോട്ടുകളും നാടാര്‍ വോട്ടുകളും ഏറെയാണ്‌ തിരുവനന്തപുരത്ത്.ഇതില്‍ ഗണ്യമായ പങ്കിന്റെയും ഗുണഭോക്താക്കള്‍ യു ഡി എഫ് മുന്നണിയാണ് എന്നത് പരസ്യമായ രഹസ്യമാണ്.ശശിയുടെ പ്രതീക്ഷയും ഇതിലാണ്.അതേ സമയം ബെന്നറ്റിനും മനക്കോട്ടകളേറെയാണ്.നാടാര്‍ വോട്ടുകളും നല്ലൊരു പങ്ക് എസ്.എന്‍.ഡി.പി. വോട്ടുകളും തനിക്ക് ലഭിച്ചു കാണും എന്ന് ബെന്നറ്റും കരുതുന്നു.രാജഗോപാല്‍ പക്ഷപാതികള്‍ എന്‍.എസ്.എസ്. – എസ്.എന്‍.ഡി.പി. വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും വോട്ടുകളും താമരപ്പെട്ടിയില്‍ തന്നെ വീണു എന്ന് ഉറപ്പാക്കിയിരിക്കുകയാണ്.

വിശകലന വിദഗ്ദ്ധരും പൊതു ജനങ്ങളും ഒരു പോലെ അങ്കലാപ്പിലാണ് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്ന പോലെ വേണേല്‍ രാജേട്ടന്‍ എന്നൊക്കെ പലരും അടക്കം പറയുന്നുണ്ട്.പക്ഷെ,എന്തൊക്കെ പറഞ്ഞാലും രാജഗോപാല്‍  മോഡിയുടെ അനുയായി അല്ലാതെ വരില്ലാല്ലോ?.ഗുജറാത്തിലെ പഴയ മോഡി പുതിയ വേഷം കെട്ടി വന്നാല്‍ വി’വേകമുള്ള മലയാളിക്ക് കാര്യം മനസിലാകാതെ പോകുമോ എന്നാണു ഇടതു വലതു മുന്നണികള്‍ ചിന്തിക്കുന്നത്.അതുകൊണ്ട് ഓ.രാജഗോപാല്‍ കൂടുതല്‍ വോട്ടോന്നും പിടിക്കാന്‍ പോകുന്നില്ല എന്ന് അവര്‍ ആശ്വസിക്കുന്നു.

ഇനി അഥവാ ആരെങ്കിലും ഓ രാജഗോപാലിന് പുതിയ ഒരു വോട്ടു ചെയ്യണം എങ്കില്‍ അത് ബെന്നറ്റിന്റെയും ,ശശി തരുരിന്റെയും പ്രകടനങ്ങളും വാര്‍ത്തകളും കണ്ടു ദേഷ്യം വന്നത് കൊണ്ടാകണം എന്നാണു ഒരു അഭിപ്രായം.

നിലവിലുള്ള എം.പി യും കേന്ദ്ര മന്ത്രിയുമായ ശശി തരുര്‍ സിനിമാ നടനേക്കാള്‍ പ്രതിച്ഛായയുമായി അനന്തപുരിയിലെ തിരഞ്ഞെടുപ്പ്‌ ഗോദയിലേക്ക് വന്നിറങ്ങിയപ്പോള്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ??

തിരുവനന്തപുരം നഗരത്തെ ലോകത്തിന്റെ ജാലകമാക്കി മറ്റും ബാര്‍സിലോണ പോലാക്കും എന്നൊക്കെ എന്തെല്ലാം ഗീര്‍വാണങ്ങളാണ് തരൂര്‍ അടിച്ചു വിട്ടത്ന്നാ.പക്ഷെ കഥാന്ത്യം യു.എന്‍. പ്രതിച്ഛായക്കാരന്‍ ശശി ഐ പി എല്‍ ക്രിക്കറ്റ് തുടങ്ങി കുറെ നാറുന്ന കേസുകളില്‍ ചെന്ന് പെടുകയും ഒടുവില്‍ നാലാം ഭാര്യ സുനന്ദയുടെ ദുരൂഹ മരണത്തിന്റെ പേരില്‍ ആരോപണ വിധേയാനാകേണ്ടിയും വന്നു. തരൂര്‍ ജയിലില്‍ പോകാതെ  രക്ഷപ്പെട്ടത് ഭരണ സ്വാധീനം കൊണ്ട് മാത്രമാണ്നിരീക്ഷിക്കുന്നവരും ഏറെയാണ്‌.

എന്തായാലും കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തിരുവനന്തപുരം വിവാദങ്ങളുടെ ലോക ജാലകമായി മാറി.

കഴിഞ്ഞ അഞ്ചു  വര്‍ഷം കൊണ്ട് വിവാദ നായകനായി പെരുടുത്ത ശശി തരൂരിനെതിരെ മത്സരിക്കാന്‍ സി.പി.ഐ ക്കാര്‍ ഇല്ലാത്തത്കൊണ്ട് ഒരു സി.എസ്.ഐ ക്കാരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച നേതാക്കന്‍മാര്‍ക്ക്‌ നല്ല നമസ്കാരം പറയാമെന്നു വോട്ടര്‍മാര്‍ ചിന്തിച്ചിട്ട് ഒരു കാര്യവും ഇല്ല.

ഹിന്ദു വര്‍ഗ്ഗിയ വാദികളെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്ന രാജഗോപാലിനെ ഇതിനു മുന്‍പ് പലതവണ വോട്ടര്‍മാര്‍ തോല്‍പ്പിച്ചത് എന്തിനാണ്.അങ്ങനെ പല തവണ തോറ്റ രാജഗോപാലിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വ്യത്യാസം പിന്നീട് ഉണ്ടായോ?

ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചോദിച്ചു വാങ്ങിയ ഗതികേടുകള്‍ ആണ്.ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലീമും ആയി വിഭജിക്കപ്പെട്ടിരുന്ന ഭ്രാന്താലയത്തില്‍ ജീവിച്ചിട്ടും കേരളത്തിനു മതിയായില്ല.അത് കൊണ്ട് അവര്‍ ലത്തീന്‍ കത്തോലിക്കനും,സി എസ്ഐ ക്കാരനും,റോമന്‍കാരനും,നാടാരും,ഈഴവനും,നായരും,ബ്രാഹ്മണനും ഒക്കെയായി  കൂടുതല്‍ വികലമായി സമൂഹത്തെ വിഭജിച്ചു.തിരുവനന്തപുരം മണ്ഡലം കേരള തലസ്ഥാനം മാത്രമല്ല ജാതി മത കോമരങ്ങളുടെ തലസ്ഥാനം കൂടിയാണ്.മതങ്ങളുടെയും ,ജാതിയുടെയും, ഉപജാതികളുടേയും പേരില്‍ വിഭജിക്കപ്പെടുന്ന ഒരു ജനത ഒരിക്കലും ഗതി പിടിക്കില്ല എന്നതിന് തെളിവാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ നടക്കുന്നത്.

ഇനിയെങ്കിലും സാക്ഷര കേരളം ഈ വിവരം കേട്ട ജാതി-മത-ശക്തികളുടെ കരാള ഹസ്തങ്ങളില്‍ നിന്നും മോചനം നേടിയില്ല എങ്കില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് പോലെ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന പൊതു ജനം തീര്‍ച്ചയായും തോറ്റു തൊപ്പിയിടും.

 

 

5 Responses to തിരുവനന്തപുരത്തെ തിരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ പൊതുജനം തോറ്റു തൊപ്പിയിടും

 1. Aravind Nair Reply

  May 7, 2014 at 1:59 PM

  16th May is the date of election results and not 14th as mentioned by you.

 2. Rajesh Reply

  May 7, 2014 at 2:27 PM

  ഇത് എന്തൊരു അവലോകനമാണ് ?
  വായിക്കുന്നവൻ വട്ടായി പോകുമല്ലോ… പഴയ സന്ദേശം സിനിമയിലെ പ്രതിക്രിയാ വാദികളും പ്രതിലോമ ശക്തികളും ഒരുമിച്ചിരുന്ന് എഴുതിയത് പോലെയുണ്ട്..

 3. Seena seby Reply

  May 7, 2014 at 2:35 PM

  Why you don’t say any word about AAP which is the last hope of india.

 4. binu Reply

  May 7, 2014 at 2:45 PM

  Rajesh:sandesham cinimayile thilakante rolil aanu thiruvananthapurathe janangal.what indianews 24 said is 100% right.TVM il janam tholkkum

 5. kaattuuss Reply

  May 7, 2014 at 3:01 PM

  ആപ് കേരളത്തില ആര്ക്കും ആപ്പാകില്ല അത് തന്നെ കാരണം സീന

Leave a Reply