728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബിലി ആഘോഷം: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബിലി സ്വാഗതസംഘം രൂപീകരണ യോഗം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദ് അദ്ധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി. വി. മുരുകന്‍ (അക്കാഡമിക് കൗണ്‍സില്‍ കണ്‍വീനര്‍) ആമുഖപ്രഭാഷണം നടത്തി. ടി. ശരത്ചന്ദ്ര പ്രസാദ്, വിവരാവകാശ കമ്മിഷണര്‍ കെ. വി. സുധാകരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, എസ്. ആര്‍. ശക്തിധരന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ ഋഷി കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരിയായി മുഖ്യമന്ത്രി പിണറായി വിജയനും രക്ഷാധികാരികളായി വി. എസ്.അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം,സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എ.കെ. ആന്റണി ഉമ്മന്‍ ചാണ്ടി, പത്രാധിപര്‍ എം.എസ്.മണി, എന്നിവരെ തെരെഞ്ഞെടുത്തു.ചെയര്‍മാനായി മന്ത്രി കടകംപള്ളി സുരേന്ദ്രനും വര്‍ക്കിംഗ് ചെയര്‍മാന്‍മാരായി തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി.പ്രമോദ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ ഋഷി കെ. മനോജിനെയും ജനറല്‍ കണ്‍വീനറായി തിരുവനന്തപുരം പസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനെയും തെരെഞ്ഞെടുത്തു.
INDIANEWS24 JITHESHDAMODAR

Leave a Reply