728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്: ജി രാജീവ് പ്രസിഡന്റ്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 2017-18 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജി. രാജീവ് (ടൈംസ് ഓഫ് ഇന്ത്യ), സെക്രട്ടറി എസ്. സതീഷ് ബാബു (കൈരളി ടിവി), വൈസ് പ്രസിഡന്റ് അന്‍സാര്‍ എസ്. രാജ് (കേരള കൗമുദി), ജോയിന്റ് സെക്രട്ടറി വി.വി. അരുണ്‍ (ന്യൂസ് 18), ട്രഷറര്‍ ജി. പ്രമോദ് (ദേശാഭിമാനി). മാനെജിങ് കമ്മിറ്റി അംഗങ്ങള്‍ മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ (മാതൃഭൂമി ന്യൂസ്), അരവിന്ദ് എസ്. ശശി (മെട്രൊ വാര്‍ത്ത), എസ്. രഞ്ജിത് (ജയ്ഹിന്ദ് ടിവി), ടി. അനിരുദ്ധന്‍ (മംഗളം)., എം. രാധാകൃഷ്ണന്‍ (കേരള കൗമുദി ), എന്‍.എസ്. ജുഗ്‌നുകുമാര്‍ (ന്യൂ ഏജ്). വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി അജി കുമാറിനെയും (ജന്മഭൂമി) തെരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫിസര്‍ എസ്. ഷൂജി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ദിനേശ് കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

INDIANEWS24.COM T V P M

Leave a Reply