728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്ത് സ്ത്രീ സൗഹൃദ ഓട്ടോറിക്ഷകള്‍

തിരുവനന്തപുരം:  തിരുവനന്തപുരം നഗരത്തില്‍ സ്ത്രീ സൗഹൃദ ഓട്ടോറിക്ഷകള്‍ ഓടി തുടങ്ങി.
സ്ത്രീകളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി പൊലീസിന്റെ നേതൃത്വത്തില്‍ ആണ്  സ്ത്രീസൗഹൃദ ഓട്ടോകള്‍ നിരത്തിലിറങ്ങിയത് . 150 ഓട്ടോകളാണ് ഇന്നലെ നിരത്തിലിറങ്ങിയിട്ടുണ്ട്.  സിറ്റി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 150 ഓട്ടോ ഡ്രൈവര്‍മാരെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കിയാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. ഈ ഡ്രൈവര്‍മാരുടെ വിശദ വിവരം പൊലീസ് കണ്‍ട്രോള്‍ റൂമിലും വനിതാ ഹെല്‍പ് ലൈനിലും  എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കും. നിലവില്‍ പിങ്ക് നിറത്തിലുള്ള സ്റ്റിക്കറുകള്‍ മാത്രം പതിച്ച ഓട്ടോകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ പൂര്‍ണ്ണമായും പിങ്ക് നിറത്തിലാക്കും. കറുപ്പ് പെയിന്റുള്ള മെറ്റല്‍ ബോഡിയാണ് പിങ്ക് നിറമാക്കുന്നത്. ഇതിനുള്ള ചെലവ് റോഡ് സുരക്ഷാഫണ്ടില്‍നിന്ന് കണ്ടെത്തും. ഓട്ടോ ആവശ്യമുള്ള സ്ത്രീകള്‍ക്ക് പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100, വനിതാ ഹെല്‍പ്‌ലൈന്‍ നമ്പറായ 1091 എന്നീനമ്പറുകളില്‍ വിളിക്കാം. പൊലീസിന്റെ വയര്‍ലെസ് സംവിധാനം ഉപയോഗിച്ചും ആവശ്യക്കാര്‍ക്ക് വാഹനം ലഭ്യമാക്കും. അതത്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സ്ത്രീസൗഹൃദ ഓട്ടോകള്‍ പ്രവര്‍ത്തിക്കുക.

Leave a Reply