728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരം നഗരത്തിന് ഒന്നാം റാങ്ക്‌

ന്യൂഡല്‍ഹി: ഭരണ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും നല്ല നഗരം തിരുവനന്തപുരം.സന്നദ്ധ സംഘടനയായ ജനാഗ്രഹ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് സംസ്ഥാന ഭരണസിരാകേന്ദ്രം ഒന്നാം റാങ്കിലെത്തിയത്.മെട്രോ നഗരങ്ങളുള്‍പ്പെടെ 21 നഗരങ്ങളെയാണ് സര്‍വേക്കായി പരിഗണിച്ചത്.ഇന്ത്യന്‍ നഗരങ്ങളുടെ അവസ്ഥ മോശമെന്നാണ് പഠനത്തിലെ വിലയിരുത്തലെന്ന് ജനാഗ്രഹ സി ഇ ഒ ശ്രീകാന്ത് വിശ്വനാഥന്‍ പറഞ്ഞു.

നഗരത്തിന്റെ ഭരണ നിര്‍വ്വഹണ കാര്യം മാത്രം പരിഗണിച്ചിരിക്കുന്ന പഠനത്തില്‍ ജീവിത നിലവാരം വിലയിരുത്തിയിട്ടില്ല.നഗരാസൂത്രണം, രൂപകല്‍പ്പന,ഭരണാധികാരം,സുതാര്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിച്ചത്.ലണ്ടന്‍,ന്യൂയോര്‍ക്ക് നഗരങ്ങളെ ആധാരാമാക്കിയായിരുന്നു പഠനം.സര്‍വേ പ്രകാരം പൂനെ ആണ് രണ്ടാം സ്ഥാനത്ത്.കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തിടംപിടിച്ചു.രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി ഒമ്പതാം സ്ഥാനത്താണ്.

സര്‍വ്വേയില്‍ കഴിഞ്ഞ വര്‍ഷവും ഒന്നാമതെത്തിയത് തിരുവനന്തപുരം ആയിരുന്നു.അന്ന് രണ്ടാം റാങ്കിലുണ്ടായിരുന്ന മുംബൈ നഗരം ഇക്കുറി നാലാം സ്ഥാനത്തേക്ക് ഇടിഞ്ഞു.ചണ്ഡീഗഢ് ആണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള നഗരം. തൊട്ട് മുമ്പുള്ളത് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുര്‍ ആണ്.ഇത് കഴിഞ്ഞ തവണയും ഇങ്ങനെ തന്നെയായിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply