jio 800x100
jio 800x100
728-pixel-x-90
<< >>

തിരുവനന്തപുരം നഗരം ഹവാല റാക്കറ്റകുളുടെ പിടിയില്‍

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി ശക്തരായ ഹവാല റാക്കറ്റുകളുടെ പിടിയിലാണെന്ന് പോലീസ്.വ്യാഴാഴ്ച്ച പുലര്‍ച്ചെ 59 ലക്ഷം രൂപയുടെ ഹവാല പണവുമായി ഒരാള്‍ പിടിയിലായതോടെയാണ് സിറ്റിപ്പോലീസ് ഇത്തരം ഒരു അഭിപ്രായം പുറപ്പെടുവിച്ചത്.

പിടിയിലായ കരമന സ്വദേശി നിസാമുദ്ദീന്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി 57 ലക്ഷം രൂപ പലയിടങ്ങളിലായി വ്യാപിപ്പിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് അറിയിച്ചു.വ്യാഴാഴ്ച്ച വെളുപ്പിന് തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന കണ്ണിയിലേക്ക് പണം എത്തിക്കാന്‍ പോകുന്നതിനിടെയാണ് നിസ്സാമുദ്ദീന്‍ കരമന ബസ് സ്റ്റാന്‍ഡില്‍ നിന്നും പോലീസ് പിടിയിലാകുന്നത്.കൂട്ടാളികളെയും മറ്റ് കണ്ണികളെയും കുറിച്ച് അന്വേഷിച്ച് വരികയാണെങ്കിലും കള്ളപ്പണം ഒഴുകിയിരിക്കുന്നതിനെതിരെ നിതാന്ത ജാഗ്രതപുലര്‍ത്തുന്നതായി പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തിക്കുന്ന പണം പിന്നീട് കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് പതിവ്.മഹാരാഷ്ട്ര വരെ ഇവരുടെ കണ്ണികള്‍ പണം എത്തിക്കുന്നതായാണ് വിവരം.തിരുവനന്തപുരം നഗരത്തില്‍ ഈ വര്‍ഷം രണ്ടാമത്തെ സംഭവമാണിത്.കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് പേരില്‍ നിന്നായി അറുപത് ലക്ഷത്തിന്റെ ഹവാല പണം പിടിച്ചെടുത്തിരുന്നു.

INDIANEWS24.COM TVPM

Leave a Reply