728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരം-ദുബായ് വിമാനത്തിന് തീപ്പിടിച്ചു; വന്‍ദുരന്തം ഒഴിവായി

ദുബായ്: തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട അന്താരാഷ്ട്ര വിമാനത്തിന് ദുബായില്‍ തീപ്പിടിച്ചു.ആളപായമില്ല.ബുധനാഴ്ച്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്.ഭൂരിഭാഗം യാത്രക്കാരും മലയാളികളായിരുന്നു.ദുബായ് ഇ കെ 521 എമിറേറ്റ്‌സ് വിമാനത്തിനാണ് അപകടമുണ്ടായത്.

ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ശേഷമാണ് ദുബായ് ഇന്റര്‍നാഷണല്‍ എര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്ത ഫളൈറ്റിന് തീപ്പിടിക്കാന്‍ തുടങ്ങിയത്.ലാന്‍ഡിംഗിന് തൊട്ടുമുമ്പ് തീപ്പടര്‍ന്നതോടെ യാത്രക്കാരെ എമര്‍ജെന്‍സി വാതിലിലൂടെ ഇറക്കി.ജീവനക്കാരുള്‍പ്പെടെ 282 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.തീപ്പിടിത്തത്തെ തുടര്‍ന്ന് പിന്‍ഭാഗം ഇടിച്ച് ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും കുറേപ്പോര്‍ റണ്‍വേയിലേക്ക് ചാടിരക്ഷപ്പെട്ടു.ചിലര്‍ക്കെല്ലാം ചാടുന്നതിനിടെ സാരമായ പരിക്കുപറ്റി.ലാന്‍ഡ് ചെയ്ത വിമാനം അധികം താമസിയാതെ പൂര്‍ണ്ണമായും കത്തിനശിച്ചു.ഈ വിമാനം ലാന്‍ഡ് ചെയ്ത ടെര്‍മിനല്‍ 3 അടച്ചിട്ടിരിക്കുകയാണ്.

INDIANEWS24.COM Gulf Desk

Leave a Reply