തിരുവനന്തപുരം:സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്നും വ്യവസായ നഗരിയിലേക്ക് കപ്പലില്‍ യാത്ര ചെയ്തെത്താന്‍ അവസരമൊരുങ്ങുന്നു.തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള യാത്രയ്ക്ക് മൂന്നര മണിക്കൂറാണ് വേണ്ടിവരിക.ചിലവ് 700-800 രൂപ വേണ്ടിവരും.
കേരള തീരത്തു യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ തുറമുഖ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു.കൊച്ചി-തിരുവനന്തപുരം,കൊച്ചി-കോഴിക്കോട് പാതകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നതെന്നു തുറമുഖ വകുപ്പ് ഡയറക്ടര്‍ പി ഐ ഷേയ്ക്ക് പരീത് പറഞ്ഞു.കൊച്ചി-കോഴിക്കോട് യാത്രയ്ക്കും 700-800 രൂപയാണ് വേണ്ടിവരിക.തുടക്കത്തില്‍ ദിവസേന ഒരു സര്‍വീസ് വീതമാണ് ലക്ഷ്യമിടുന്നത്.75 മുതല്‍ 100 വരെ യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.50 കിലോമീറ്ററായിരിക്കും വേഗം.തീരത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെക്കൂടിയാണ് സര്‍വീസ്.
നാറ്റ്പാക് സാധ്യതാ പഠനം നടത്തിയിരുന്നു.കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതും പരിഗണനയിലുണ്ട്.വിവിധ രാജ്യാന്തര കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചതായി അറിയുന്നു.
INDIANEWS24.COM T V P M