728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവഞ്ചൂരിന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

കണ്ണൂര്‍ :ടി പി വധത്തിലെ പ്രതികളുടെ ജയില്‍ ചട്ട ലംഘനവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന വിവാദങ്ങളുടെ ചുവട് പിടിച്ച് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന് എതിരെ കോണ്‍ഗ്രസ്സില്‍ വന്‍ പടയൊരുക്കം നടക്കുന്നതായി സൂചന.

ആഭ്യന്തര മന്ത്രി സ്ഥാനത്ത്തി നിന്നും രുവഞ്ചൂര്‍ രാധാകൃഷണനെ മാറ്റണമെന്ന് കണ്ണൂര്‍ ഡിസിസി. തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രിയെ ചുമതലയേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള മുകള്‍ വാസ്‌നിക്കിനും ഫാക്‌സ് സന്ദേശമയച്ചു.

ടിപി വധക്കേസിലെ പ്രതികള്‍ വിചാരണക്കാലയളവില്‍ ഫോണിലും ഫെയ്‌സ്ബുക്കിലും സജീവമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഗുരുതര വീഴ്ച പുറത്തായതോടെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി.സമീപ കാലത്തായി മുഖ്യമന്ത്രിയുമായി അകലത്തില്‍ കഴിയുന്ന തിരുവഞ്ചൂര്‍ രാധാകൃഷണന് മുഖ്യമന്ത്രിയുടെ തീരുമാനം തീരുമാനം ഏറെ നിര്‍ണണായകമാണ്.

 

Leave a Reply