728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവഞ്ചൂരിന്‍റെ വാദം ദുരൂഹം

കോഴിക്കോട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മെയ് 23-ലെ ഫോണ്‍ സംഭാഷണം സംബന്ധിച്ച് ദുരൂഹതയേറുന്നു. മന്ത്രിതന്നെ സമ്മതിച്ച 19 സെക്കന്റ് കോളിന് പുറമെ സരിത നായര്‍ മന്ത്രിയെ വിളിച്ചതായാണ് തെളിയുന്നത്. മിസ്ഡ് കോള്‍ കണ്ടാണ് തിരിച്ചുവിളിച്ചതെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.

സരിതാ നായരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം എസ്‌ഐ ബിജു ജോണിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നിന്ന് പുറപ്പെട്ടത് മെയ് 23ന് രാവിലെ 10.30നാണ്. അതിന് തൊട്ടു പിന്നാലെ അരമണിക്കൂറിന് ശേഷം 11ന് സരിതയും തിരുവഞ്ചൂരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ ദുരൂഹത ഉണര്‍ത്തുന്നത്. മിസ്ഡ് കോള്‍ കണ്ടാണ് താന്‍ സരിതയെ വിളിച്ചതെന്ന തിരുവഞ്ചൂരിന്റെ വാദം വാദം പൊള്ളയാണെന്ന് മെയ് 23ലെ ടെലിഫോണ്‍ രേഖ തെളിയിക്കുന്നു. തിരുവഞ്ചൂര്‍ തിരിച്ചു വിളിക്കുന്നതിന് 3 മിനിറ്റ് മുമ്പ് സരിത അദ്ദേഹത്തെ തന്നെ ഫോണില്‍ നേരിട്ട് വിളിച്ച് 48 സെക്കന്റ് സംസാരിച്ചെന്നാണ് മൊബൈല്‍ ഫോണ്‍ രേഖകള്‍ കാണിക്കുന്നത്.

മിസ്ഡ് കോള്‍ വാദം തെറ്റാണെന്നും അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ തിരുവഞ്ചൂര്‍ സഹായിച്ചുവെന്നുമുള്ള ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. മെയ് 23 ലെ ഫോണ്‍ രേഖകള്‍ പുറത്തു വിടാന്‍ തിരുവഞ്ചൂര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെയ് 30ന് തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി സരിതയുമായി നിരന്തരം സംസാരിച്ചുവെന്ന ടെലിഫോണ്‍ രേഖകളും ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. സരിതയെ അറസറ്റ് ചെയ്യാന്‍ പുറപ്പെട്ട എസ്‌ഐ ബിജു ജോണിനേയും രണ്ട് പോലീസുകാരേയും പിന്നീട് സ്ഥലം മാറ്റിയ ആഭ്യന്തര വകുപ്പിന്റെ നടപടിയും സംശയം ഉണര്‍ത്തുന്നുണ്ട്.

Leave a Reply