തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് മാറ്റുന്ന കാര്യം നിയമസഭാസമ്മേളനത്തിന് ശേഷം ചര്‍ച്ചചെയ്യും. ഫോണ്‍വിളികള്‍ ചോര്‍ന്നതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി ഇന്നലെ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചേര്‍ന്ന് വിലയിരുത്തി.
തിരുവഞ്ചൂരില്‍ നിന്നും ആഭ്യന്തരവകുപ്പ് മാറ്റുന്ന കാര്യം ചര്‍ച്ചയായില്ല. തിങ്കളാഴ്ച നിയമസഭാസമ്മേളിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. െവെകിട്ട് തിരുവഞ്ചൂരിനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ആരാഞ്ഞെങ്കിലും ഫോണ്‍ ചോര്‍ത്തലില്‍ തനിക്ക് പങ്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് ഇതിന് പിന്നിലെന്നും തനിക്കെതിരെ സംഘടിത നീക്കം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാസമ്മേളനം കഴിഞ്ഞശേഷം െഹെക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ചര്‍ച്ച നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തിരുവഞ്ചൂരിന് സ്ഥാനം നഷ്ടപ്പെടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ടെലിഫോണ്‍ വിളിയുടെ രഹസ്യരേഖ ചോര്‍ന്നതിലുള്ള അതൃപ്തി കൂടിക്കാഴ്ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിയെ അറിയിച്ചു. ചോര്‍ച്ച ആഭ്യന്തരവകുപ്പില്‍ നിന്നാണെന്ന സംശയം ശക്തമാണ്. മന്ത്രിമാരും എം.എല്‍.എ മാരും ഒന്നടങ്കം ഇക്കാര്യത്തില്‍ ശക്തമായ അതൃപ്തി അറിയിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന് ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല.
ചെന്നിത്തല പ്രകടിപ്പിച്ച വികാരങ്ങളോട് യോജിച്ച മുഖ്യമന്ത്രി ഒരുഘട്ടത്തിലും തിരുവഞ്ചൂരിനെ ന്യായീകരിച്ചില്ല. ഫോണ്‍ ചോര്‍ന്നത് ഏത് വഴിക്കാണെങ്കിലും അത് അപമാനകരമാണ്. ഇത് സര്‍ക്കാര്‍ ഗൗരവമായി കാണും. തിരുവഞ്ചൂര്‍ ഉദ്ദേശിച്ച തന്റെ ഓഫീസ് ജീവനക്കാരനോട് യാഥാര്‍ഥ്യം അനേ്വഷിച്ചെങ്കിലും അദ്ദേഹം നിഷേധിക്കുകയാണ്. അതിനാല്‍ അനേ്വഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുവരുന്നതാണ് നല്ലതെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞതായി സൂചനയുണ്ട്.
ആഭ്യന്തരവകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് മാറ്റുന്നത് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാകുമെന്നായിരുന്നു വിലയിരുത്തിയ നേതാക്കള്‍ പ്രതിപക്ഷ വിമര്‍ശനത്തെ ഒറ്റക്കെട്ടായി നിന്ന് നേരിട്ടാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് കാര്യങ്ങള്‍ സഭാസമ്മേളനത്തിന്ശേഷം െഹെക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിശദമായി ചര്‍ച്ചചെയ്യാമെന്നും ധാരണയായത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ അറിയിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയത്.
ജോപ്പന്റെ അറസ്റ്റ് അറിഞ്ഞതല്ലെന്ന തിരുവഞ്ചൂരിന്റെ വിശദീകരണം മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഇത് വിശ്വസിക്കാന്‍ തയാറായില്ല. വിഷയം വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
െവെകിട്ട് ആറരയ്ക്ക് തിരുവഞ്ചൂരുമായി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇനി ഇത്തരത്തില്‍ സംഭവിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ രമേശ് രേഖ ചോര്‍ത്തല്‍ വിവാദത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കുറ്റപ്പെടുത്തി. തിരുവഞ്ചുര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയും പരസ്പരം സംശയിച്ച സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇടപെട്ടത്. രേഖ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്ന നിലപാടില്‍ തന്നെയാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷവും. തിരുവഞ്ചുരിന്റെ അറിവില്ലാതെ ഈ രേഖ ചോരില്ലെന്ന നിലപാടാണ് മന്ത്രിമാരും എം.എല്‍.എമാരും പ്രകടിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് രേഖ ചോര്‍ന്നതെങ്കില്‍ അതില്‍ ബെന്നിബഹനാനേയും ടി.സിദ്ദിഖിനേയും പോലുള്ളവരുടെ പേര് ഉണ്ടാകില്ലായിരുന്നു. കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ കോള്‍ ലിസ്റ്റ് പോലീസിന് ലഭിച്ചതാണ്. അത് ആഭ്യന്തരമന്ത്രിയറിയാതെ പുറത്തു പോകില്ല. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന പറയുന്ന മന്ത്രി എങ്ങനെയാണ് സരിതാനായരുമായി ഒരു മാധ്യമപ്രവര്ത്തകന് മൂന്നു തവണ സംസാരിച്ചെന്ന് പറഞ്ഞതെന്നും അവര്‍ ചോദിക്കുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തിരുവഞ്ചൂരിനെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നില പരുങ്ങലിലാണ്. സോളാര്‍ കേസില്‍ ശാലുമേനോനുമായി ബന്ധപ്പെട്ട് പറഞ്ഞവ രണ്ടുംമൂന്നും പ്രാവശ്യം തിരുത്തിപറഞ്ഞതും തിരുവഞ്ചൂരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. നിയമസഭാസമ്മേളനത്തിന് ശേഷം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം െഹെക്കമാന്‍ഡ് തന്നെ ചര്‍ച്ചചെയ്യാനിരിക്കെ ഇതൊക്കെ തിരുവഞ്ചൂരിന് പ്രതികൂലമായി ബാധിക്കും. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അടുത്തയാഴ്ച കേരളത്തിലെത്തും. ഈ മാസം 18ന് നിയമസഭാ സമ്മേളനം അവസാനിക്കുകയും ചെയ്യും.
അതോടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ര്ടീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള തീവ്രശ്രമം കേന്ദ്രനേതൃത്വത്തിന്റെ മുന്െകെയോടെ ആരംഭിക്കും. ഇന്നത്തെ നിലയില്‍ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിന് പറഞ്ഞിരുന്ന കാര്യങ്ങള്‍ എ ഗ്രൂപ്പിന് പോലും ആവര്‍ത്തിക്കാന്‍ കഴിയില്ല. നേരത്തെ തിരുവഞ്ചൂരിനെ പൂര്‍ണമായി പിന്തുണച്ച ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മാനസികമായി തിരുവഞ്ചൂരുമായി അകന്നിരിക്കുകയുമാണ്. ഇക്കാര്യങ്ങളൊക്കെ ഇതില്‍ പരിഗണിക്കപ്പെടും. ഏറ്റവും ഉറച്ചതും ഒന്നിച്ചു നില്ക്കുന്നതും ഇത്തരത്തിലുള്ള വിവാദങ്ങളില്പെടാത്തതുമെന്ന്് പറഞ്ഞിരുന്ന എ ഗ്രൂപ്പിലുണ്ടായിട്ടുള്ള പ്രതിസന്ധി പലരിലും വല്ലാത്ത ആശങ്കയും സൃഷ്ടിച്ചിട്ടുള്ളത്.
- See more at: http://www.mangalam.com/print-edition/keralam/72524#sthash.vUOO8t2C.dpuf