728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവഞ്ചൂരിനു വേണ്ടി എ ഗ്രൂപ്പ് തിരിച്ചടിക്കുന്നു

കോഴിക്കോട് :തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഐ ഗ്രൂപ്പ് നടത്തുന്ന നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുമായി എ ഗ്രൂപ്പ് രംഗത്ത് എത്തി.ഐ ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ചു കൊണ്ട് കോഴിക്കോട് ഡിസിസി ഇന്നലെ വാര്‍ത്താ കുറിപ്പ് ഇറക്കി. കൈവിരലില്‍ എണ്ണാവുന്ന ആളുകള്‍ ലോഡ്ജില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയുടെ തീരുമാനമാണെന്നു പറഞ്ഞ് അഭിപ്രായം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ഡിസിസി പ്രസിഡന്‍റ് കെ.സി അബു പറഞ്ഞു.തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നു മാറ്റാമെന്ന് ആരും സ്വപ്നം കാണേണ്ട. ഐ ഗ്രൂപ്പുകാര്‍ ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുകയാണ്. കൂലിത്തല്ലുകാരെപ്പോലെയാണ് എ ഗ്രൂപ്പുകാര്‍ പെരുമാറുന്നതെന്നും അബു പറഞ്ഞു

പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കുണ്ടായിട്ടും ഐ ഗ്രൂപ്പുകാരുടെ പ്രസ്താവനകളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചതാണ് എ ഗ്രൂപ്പിനെ  ചൊടിപ്പിച്ചത്. കെ. സുധാകരന്‍ തിരുവഞ്ചൂരിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും എഐസിസിക്ക് പരാതി നല്‍കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു

Leave a Reply