728-pixel-x-90-2-learn
728-pixel-x-90
<< >>

തിരയില്ലെന്നു കരുതി വെടിയുതിര്‍ത്തത് മൂന്ന് വയസുകാരിയുടെ മരണത്തിനിടയാക്കി

ലോറന്‍:അമേരിക്കയിലെ ലോറെനില്‍ നിറതോക്കാണെന്നറിയാതെ സഹോദരന്‍ കാഞ്ചിവലിച്ചത് മൂന്ന് വയസുകാരിയുടെ മരണത്തിനിടയാക്കി.പ്രാദേശിക സമയം തിങ്കളാഴ്ച്ച രാവിലെ പത്തിന് ക്ലൈവ്‌ലാന്‍ഡിന് 48 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടിലായിരുന്നു ദാരുണ സംഭവം.

സഹോദരങ്ങള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.സഹോദരന്റെ കണ്ണില്‍പ്പെട്ട 0.40 കാലിബര്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.തിരയില്ലെന്നു കരുതി കാഞ്ചിവലിച്ചെന്നാണ് പറയുന്നത്.പെണ്‍കുഞ്ഞിന്റെ നെറ്റിയിലേക്ക് ബുള്ളറ്റ് പാഞ്ഞുകയറി തല്‍ക്ഷണം മരിച്ചു.

പോലീസെത്തിയപ്പോള്‍ കുട്ടി സഹോദരന്റെ കൈയ്യില്‍ കിടക്കുകയായിരുന്നു.പോലീസിനോട് ആണ്‍കുട്ടി പലതവണ ക്ഷമ യാചിച്ചെങ്കിലും അറിയാതെ സംഭവിച്ച കൈയ്യബദ്ധം എന്ന പരിഗണനയില്‍ ക്രിമിനല്‍ കേസെടുക്കണമോയെന്നത് നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.

INDIANEWS24.COM LOREN

Leave a Reply