728-pixel-x-90-2-learn
728-pixel-x-90
<< >>

തിരനോട്ടവും ക്യാമറയും പിന്നെ ലാലും !

തിരുവനന്തപുരം : മോഹന്‍‌ലാലിനെതിരെ വിജിലന്‍സ് സ്പെഷ്യല്‍ കോടതിയില്‍ പരാതി. 35 വര്‍ഷം മുന്‍പ് ലാലിന്‍റെ ആദ്യ സിനിമയായ തിരനോട്ടം ചിത്രീകരിച്ച ക്യാമറ കൈവശം വെയ്ക്കുന്നതിനെതിരെയാണ് തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. 2012ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാമറ ലാലിനു കൈമാറിയത്. ഇതിനു പകരമായി അത്യാധുനികമായ ഒരു ക്യാമറ മോഹന്‍ലാല്‍ വാങ്ങി നല്‍കിയിരുന്നു.ലാലിന്‍റെ ഈ നടപടി ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.എന്നാല്‍ കൈമാറ്റം നിയമവിരുദ്ധമാണെന്നും പുരാവസ്തുവായി കണക്കാക്കേണ്ട വസ്തു കൈമാറ്റം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അനുവാദമില്ലെന്നാണ് പരാതി. ഇത്തരമൊരു പരാതി കോടതിയില്‍ നില നില്‍ക്കാന്‍ സാധ്യതയില്ല എന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. ഏതായാലും കേരള സര്‍ക്കാരും മോഹന്‍ലാലും ഒരുമിച്ചു പ്രതിക്കൂട്ടിലാകുമോ എന്ന് കാത്തിരുന്നു കാണാം.

ASH INDIA NEWS2711-161259-tjor

Leave a Reply