728-pixel-x-90-2-learn
728-pixel-x-90
<< >>

തിരനവനനന്തപുരത്ത് ഇക്കൊല്ലം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കും

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ വര്‍ഷം ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരം നടക്കും. കൊല്‍ക്കത്തയില്‍ നടക്കുന്ന ബി സി സി ഐ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബിസിസിഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റി വിലയിരുത്തി. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു 240 കോടി രൂപ ചിലവിട്ട് ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം നിര്‍മ്മിച്ചത്. ദേശീയ ഗെയിംസിനുശേഷം ഇവിടെ കാര്യമായ മത്സരങ്ങളൊന്നും നടന്നിരുന്നില്ല. പിന്നീട് സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ) ഏറ്റെടുക്കുകയായിരുന്നു. അമ്പതിനായിരം പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്‌റ്റേഡിയം അത്‌ലറ്റിക്‌സും ഫുട്‌ബോളും ഉള്‍പ്പടെ വിവിധ കായിക മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply