728-pixel-x-90-2-learn
728-pixel-x-90
<< >>

തിരഞ്ഞെടുപ്പില്‍ തോറ്റതിന് ‘മമ്മിയും-മോനും’ എന്ത് പിഴച്ചു???

ജെ .പി 

ഇന്ത്യാ മഹാരാജ്യത്തിന് ഒരു പ്രധാനമന്ത്രി ഉണ്ട്.’തോറ്റ് തൊപ്പിയിട്ട’ ഒരു പ്രധാനമന്ത്രി.ജനത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ രാജ്യസഭ എന്ന കുറുക്ക് വഴിയിലൂടെ പല തവണ മന്ത്രിയായിട്ടുള്ള നേതാവ്.‘ജനങ്ങള്‍ ,ജനങ്ങളാല്‍ ,ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞടുക്കുന്ന ഭരണം’.മന്‍മോഹന്‍ സിങ്ങിനെ ആ രീതിയില്‍ ആരും തിരഞ്ഞെടുത്തിട്ടില്ല.അദ്ദേഹത്തെ ഇന്ത്യാ മഹാരജ്യത്തെ പട്ടിണിപ്പവങ്ങളുടെ മേല്‍ ചിലര്‍ കെട്ടി വെച്ചതാണ്.അദ്ദേഹം അംഗമായുള്ള പാര്‍ട്ടി തോറ്റാലും ജയിച്ചാലും വാ തുറന്ന്‍ ഒരക്ഷരം പറയില്ല.

മിണ്ടാപ്രാണികളെ ഉപദ്രവിക്കാന്‍ മനേകാ ഗാന്ധി സമ്മതിക്കില്ല എന്നറിയാം.പക്ഷെ, ഇത് അങ്ങനെ ഒരു മിണ്ടാപ്രാണി അല്ല എന്ന കാര്യവും നാം മറക്കരുത്.രാജ്യത്തെ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കാര്യം ചോദിച്ചാലോ, ഡീസല്‍ വില കൂട്ടുന്ന കാര്യം വരുമ്പോഴോ ഒക്കെ നല്ല മണി-മണി പോലെ സംസാരിക്കും.പാവപ്പെട്ട ജനത്തെ ദ്രോഹിക്കുന്ന നടപടികള്‍ എടുത്തിട്ടു സ്ഥിരമായി പറയുന്ന ഒരു ന്യായം ഉണ്ട്.രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് ഇത് അത്യാവിശ്യം വേണ്ട കാര്യം ആണ്.

പാവപ്പെട്ടവന്‍റെ നെഞ്ചത്തടിച്ചിട്ടാണോ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂട്ടുന്നത്.അതേ സമയം വലിയ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒരു ചെറിയ പ്രശ്നം വരട്ടെ.പൂച്ചയെ പോലെ പമ്മി ഇരിക്കുന്ന മന്‍മോഹന്‍ പുലി ആകും.കിംഗ്‌ഫിഷര്‍ എയര്‍വെയിസ് നടത്തിക്കൊണ്ടിരുന്ന വിജയ് മല്ലിയക്ക് വേണ്ടി ചാടി വീണ് കോടികള്‍ കൊടുത്ത് സഹായിച്ചത് ഓര്‍ക്കുന്നില്ലേ.2012-2013 കാലഘട്ടത്തില്‍ വിജയി മല്ലിയ എന്ന ശതകോടിശ്വരന്‍ തകര്‍ന്ന്‍ അടിഞ്ഞു എന്നാണ് ഇന്ത്യാ മഹാരാജ്യത്ത് ആകെയുള്ള മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.വിജയി മല്ലിയ നടത്തി നശിപ്പിച്ച കിംഗ്‌ ഫിഷര്‍ എയര്‍ വെയ്സ് കമ്പനിക്ക് ബാങ്കുകള്‍ പണം കടം കൊടുത്തെങ്കില്‍ അതിനു ഈഡ് മേടിച്ച പൊരുള്‍ എവിടെ ??സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനേകം കോടികളുടെ സഹായം മേടിച്ച വിജയ്‌ മല്ലിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു മദ്യരാജാവ് ആണ്. അയാളുടെ ഉടമസ്ഥതയില്‍ ഉള്ള യുണയിറ്റഡ് സ്പിരിറ്റ്‌സ് എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2012-2013 കാലയളവില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ ഇരട്ടി ലാഭം ഉണ്ടാക്കി.ലോകത്താകെയുള്ള മദ്യ വ്യവസായം11% വളര്‍ച്ച നേടിയപ്പോള്‍ വിജയി മല്ലിയയുടെ യുണൈറ്റഡ് സ്പിരിറ്റ്സ് 21% വളര്‍ച്ച നേടി.ആ മദ്യരാജവിനാണ് ഇന്നും പട്ടിണി മരണം മാറിയിട്ടില്ലാത്ത ഇന്ത്യാ രാജ്യത്തിന്റെ പൊതു ഖജനാവില്‍ നിന്നും ആനേകം കോടികള്‍ സര്‍ക്കാര്‍  സഹായം നല്‍കിയത്.

ഇതിനെല്ലാം മന്മോഹന കണക്കപ്പിള്ള പ്രധാനമന്ത്രി പറയുന്ന ന്യായം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇതൊക്കെ അനിവാര്യം എന്നാണ്.വിജയി മല്ലിയെ പോലെയുള്ള വ്യവസായിക്ക് ഒരു പ്രശ്നം വന്നാല്‍ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ് പോലും.

പ്രധാനമന്ത്രി ആകുമ്പോഴും രജ്യസഭയില്‍ തിരഞ്ഞെടുക്കപ്പെടുന്ന വേളകളിലും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നെഞ്ചില്‍ തൊട്ടു സത്യം ചെയ്യുമ്പോള്‍ പറയുന്ന ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടന എന്ന വലിയ പുസ്തകത്തിന്റെ കാര്യം അദ്ദേഹം മറന്നു.അതിന്റെ ആദ്യ കടലാസെങ്കിലും വായിച്ചു നോക്കാന്‍ നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ മന്‍മോഹന വലയത്തില്‍ പെട്ട് പോയ പ്രധാനമന്ത്രിക്ക് ബാധ്യത ഉണ്ട്.

WE, THE PEOPLE OF INDIA, HAVING SOLEMNLY RESOLVED TO

constitute INDIA INTO A “SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC” AND to secure all its citizens:

JUSTICE, social, economic and political;

LIBERTY, of thought, expression, belief, faith and worship;

EQUALITY , of status and opportunity; and to promote among them all;

FRATERNITY, assuring the dignity of individual the unity and integrity of nation;

IN OUR CONSTITUENT ASSEMBLY this twenty-sixth day of November, 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം സര്‍ക്കാരിന്റെ ജോലിയാണ്.എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു വാക്ക് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയ ശേഷം എവിടെയും  ഉച്ചരിച്ചിട്ടില്ല ,ഉദ്ധരിച്ചിട്ടുമില്ല ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരുകള്‍ രാജ്യത്തെ എഴുതപ്പെട്ട ഭരണഘടന അനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി.അല്ലാതെ രാജ്യത്തെ വിരലില്‍ എണ്ണാവുന്ന കുറച്ചു പേര്‍ പറയുന്നത് കേട്ട് നാടിന്റെ സ്വത്തുവകകളുടെ കണക്ക് എടുപ്പും, വില വര്‍ദ്ധിപ്പിക്കലും  മാത്രം അല്ല രാജ്യത്തെ സര്‍ക്കാരിന്റെ ജോലിയും ഉത്തരവാദിത്തവും.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആകുന്നതിനു മുന്‍പും പിന്‍പും സഹകരണം കോര്‍പ്പറേറ്റ് മുതലാളിമാരുമായി മാത്രമാണ്.നിങ്ങള്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയിത മുതലാളിമാര്‍ ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എവിടെ പോയി ഒളിച്ചു.മന്‍മോഹന്‍ സിംഗ് എന്ന പ്രധാനമന്ത്രി എവിടെ പോയി ഒളിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരണത്തിന്റെ പേരില്‍ കാണിച്ചു കൂട്ടിയ വിറ്റ്‌ വരവ് കണക്ക് കൂട്ടലുകളില്‍ രാജ്യത്തെ പാവപ്പെട്ടവന്റെ ദിവസക്കൂലിക്ക് ഒരു സ്ഥാനവും ഇല്ലായിരുന്നു .ഈ സര്‍ക്കാരിന്റെ നാളുകളില്‍ നടന്ന അഴിമതികള്‍ ഇന്ത്യാ മഹാരാജ്യത്തിലെ ഒരു വര്‍ഷത്തെ ബഡ്ജറ്റിനേക്കാള്‍ കൂടുതല്‍ ആണ്.മന്മോഹനും തമിഴ് ചെട്ടിയാരും കൂടി സഹായിക്കുന്ന ടാറ്റയും ,അംബാനിയും,മല്ലിയയും പിന്നെ നീരാ റാഡിയയെ പോലെയുള്ള ബ്രോക്കര്‍മാരും ഒരുമിച്ച് നിന്ന് കട്ട് മുടിക്കന്നത് കണ്ടു മടുത്ത ജനലക്ഷങ്ങള്‍ ദില്ലിയില്‍ തന്നെ ഉണ്ടായിരുന്നു. വോട്ട് ചെയ്യാന്‍ അവകാശമുള്ള ജനം ഉണ്ടല്ലോ ,അവര് നല്ല ചൂല് നോക്കി നടക്കുകയായിരുന്നു.നിങ്ങളെ പോലെയുള്ള അഴിമതി മാലിന്യങ്ങളെ തൂത്ത് വാരി കുപ്പത്തോട്ടിയില്‍ കൊണ്ട് പോയി കളയാന്‍.ഇതെല്ലം നിങ്ങളുടെ ചുറ്റിനും സംഭവിക്കുമ്പോള്‍ മൌന വൃതം അനുഷ്ടിക്കുന്നതിനോടു ഒന്നേ പറയാനുള്ളൂ

മൌനം വിദ്വാന് ഭൂഷണം എന്ന് പഴയ മൊഴി ആണ്.പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാലത്തെ ഒരു നേതാവിന്റെ ‘മൌനം ഉത്തമ കള്ളന്റെ ലക്ഷണം’ എന്നാണ് കൂടുതല്‍ ചേരുന്നത്.പുതുക്കുമ്പോള്‍ എല്ലാം പുതുക്കണ്ടേ???

വാല്‍ക്കഷണം:തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഹിന്ദിയോ ഇംഗ്ലീഷോ ശരിക്ക് അറിയാത്ത മമ്മിയും ,കൊച്ചു കളി മാറിട്ടില്ലാത്ത അവരുടെ പാവം അമൂല്‍ ബേബിയും എന്ത് പിഴച്ചു???

‘ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ indianews24.com ന്‍റെ അഭിപ്രായം അല്ല’

Leave a Reply