ആലപ്പുഴ:വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും കൂട്ടുകൂടില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പുതിയൊരു പാര്‍ട്ടിയാണെന്നും അതിനൊപ്പമാണ് എസ് എന്‍ ഡി പിയെന്നും അദ്ദേഹം പറഞ്ഞു.എസ് എന്‍ ഡി പി ബജറ്റ് സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ്, സി പി എം, ബി ജെ പി എന്നീ പാര്‍ട്ടികള്‍ക്ക് അതീതമായൊരു പാര്‍ട്ടിയെ കുറിച്ചാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല.നല്ലതുപോലെ ആലോചിച്ചതിനു ശേഷം മാത്രമേ ഇനി രാഷ്ട്രീയനേതാക്കള്‍ക്ക് എസ്എന്‍ഡിപിയുടെ വേദി നല്‍കുകയുള്ളൂ.
തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും വെള്ളാപള്ളി മടിച്ചില്ല.പിണറായിക്കു മുന്നില്‍ നല്ലപിള്ള ചമയാനാണ് വി എസ് ശ്രമിക്കുന്നത്.അദ്ദേഹം ചെയ്യുന്നത് എ കെ ജി സെന്ററിലെ സഖാക്കന്മാര് നല്കുന്ന കുറിപ്പ് വായിക്കുക മാത്രമാണ്.ആര്‍ക്കും വേണ്ടാത്ത നേതാവായി വി എസ് മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
INDIANEWS24.COM Kerala