728-pixel-x-90-2-learn
728-pixel-x-90
<< >>

തിരഞ്ഞെടുക്കപ്പെട്ടതല്ലെന്ന് സുരേഷ് ഗോപി; സെനറ്റംഗമാണല്ലേയെന്ന് എലിസബത്ത് രാജ്ഞി

ലണ്ടന്‍:രാജ്യത്തെ സാംസ്‌കാരിക വര്‍ഷ ആചരണത്തിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ നടനും എം പിയുമായ സുരേഷ്‌ഗോപി എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധപിടിച്ചുപറ്റി.ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടനിലെത്തിയത്.ഒപ്പം പ്രശസ്ത താരം കമല്‍ഹാസനും ഉണ്ടായിരുന്നു.

ഇരു താരങ്ങളെയും കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ച രാജ്ഞി സുരേഷ് ഗോപി ഏത് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റേറിയനാണെന്ന് തിരക്കി.തുടര്‍ന്നുള്ള സുരേഷ് ഗോപിയുടെ മറുപടിയും അതിനുള്ള രാജ്ഞിയുടെ പ്രതികരണവുമായിരുന്നു കൂടിക്കാഴ്ച്ചയിലെ ഹൈലൈറ്റ്.തിരിഞ്ഞെടുക്കപ്പെട്ട അംഗമല്ല സിനിമ നടനാണെന്ന പരിഗണനയില്‍ പ്രധാനമന്ത്രി പ്രത്യേകം അനുവദിച്ച അംഗത്വമാണെന്നായിരുന്നു താരത്തിന്റെ മറുപടി.സെനറ്റംഗമാണല്ലേയെന്ന് രാജ്ഞി തിരിച്ചു ചോദിച്ചു.രണ്ട് പാര്‍ലമെന്റുകളില്‍ ഉപരി മണ്ഡലത്തിലെ അംഗങ്ങളെയാണ് സെനറ്റ് അംഗമെന്ന് പറയുന്നത്.ഇന്ത്യന്‍ ഭരണ സംവിധാനത്തിലെ ഉപരിമണ്ഡലമായ രാജ്യസഭയിലെ അംഗമാണ് സുരേഷ് ഗോപി.

INDIANEWS24.COM London

Leave a Reply