728-pixel-x-90-2-learn
728-pixel-x-90
<< >>

തിരക്കഥ മോഷണം,സുരാജിന്റെ ‘ഗര്‍ഭശ്രീമാന്’ ഹൈക്കോടതി സ്‌റ്റേ

കൊച്ചി: ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ  ‘ഗര്‍ഭശ്രീമാന്‍’ എന്ന ചിത്രം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ചിത്രത്തിന്റെ തിരക്കഥ മോഷ്‌ടിച്ചതാണെന്ന പരാതിയെ തുടര്‍ന്നാണ്‌ ഹൈക്കോടതി ചിത്രം ഒരു മാസത്തേക്ക്‌ സ്‌റ്റേ ചെയ്‌തിരിക്കുന്നത്‌.
അസോസിയേറ്റ്‌ ഡയറക്‌ടര്‍ സുധീഷ്‌ ആണ്‌ ഗര്‍ഭശ്രീമാനെതിരായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.തന്റെ തിരക്കഥ അനുവാദമില്ലാതെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ്‌ സുധീഷ്‌ ഹര്‍ജിയില്‍ പറയുന്നത്‌. പകര്‍പ്പവകാശ നിയമ ലംഘനം മൂലമാണ്‌ കോടതി ചിത്രം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
ദേശീയ അവാര്‍ഡിന് പിറകെ ഗര്‍ഭശ്രീമാന്‍ കോടതി കയറിയത് സുരാജിന് തിരിച്ചടിയായി.ജെ.കെ.പ്രൊഡക്ഷന്‍റെ ബാനറില്‍ ടി എസ്‌ ജയകുമാര്‍ കോയിപ്പുറം രാജേന്ദ്രന്‍ എന്നിവരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. 
INDIANEWS24 MOVIES

Leave a Reply