ന്യൂഡല്‍ഹി: തയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയുണ്ടാക്കാന്‍ 12 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അറ് മാസത്തിനകം മാര്ഗരേഖയുണ്ടാക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
തിയേറ്ററുകളില്‍ ദേശീയഗാനം കേള്പ്പിക്കണെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത് 2016 നവംബറിലാണ്. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്കിയ ഹര്‍ജി സിപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
INDIANEWS24.COM NEWDELHI