728-pixel-x-90-2-learn
728-pixel-x-90
<< >>

തിയേറ്റര്‍ ഉടമയായി ഇന്ദ്രജിത്ത്

ഭാസി എന്ന തിയേറ്റര്‍ ഉടമയായി ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമാകുന്ന സിനിമ ഒരുങ്ങുന്നു.നവാഗതനായ വിഷ്ണു വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അടൂരും തോപ്പിലും അല്ലാത്ത ഭാസി എന്നാണ് പേരിട്ടിരിക്കുന്നത്.മലയാളികള്‍ ഇപ്പോഴും മറക്കാതിരിക്കുന്ന പ്രതിഭകളായ അടൂര്‍ ഭാസിയേയും തോപ്പില്‍ ഭാസിയേയും വച്ചാണ് സിനിമാ പേര് തയ്യാറാക്കുകയായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കി.

ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഭാസിക്ക് സ്വന്തമായൊരു സിനിമാ തിയേറ്ററുണ്ട്.ഇവിടെ എ പടം മാത്രമാണ് ഓടുന്നത്.ഇതിന്റെ പേരില്‍ എല്ലാവരും ഭാസിയെ നിരന്തരം കളിയാക്കാറുണ്ട്. സ്ത്രീകള്‍ ഭാസിയെ കണ്ടാല്‍ മിണ്ടുക പോലുമില്ല.എ പടം കളിക്കുന്ന ഒരു തിയറ്റര്‍ ഉടമയോടുള്ള ജനങ്ങളുടെ മനസ്ഥിതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1975-90 കാലഘട്ടത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അഞ്ച് വയസുകാരനായ ഒരു മകനും ഭാസിക്കുണ്ട്.

ചിത്രത്തില്‍ സ്രിന്ദ അര്‍ഹാനും രചന നാരായണന്‍കുട്ടിയും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. പാലക്കാടിനൊപ്പം മുംബൈയും ചിത്രത്തിന്റെ ലൊക്കേഷനാകും.

INDIANEWS24.COM MOVIES

Leave a Reply