728-pixel-x-90-2-learn
728-pixel-x-90
<< >>

തിയറ്റര്‍ പീഡനക്കേസിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച എസ് ഐ കെ.ജി.ബേബിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ കെ.ജി.ബേബിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തീയറ്റർ പീഡനക്കേസിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിനു എസ്ഐക്കെതിരേ പോക്സോ നിയമം ചുമത്തിയിരുന്നെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിരുന്നില്ല. തിങ്കളാഴ്ച തീയറ്റർ പീഡനവിവരം ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനെ അറിയിച്ച  തിയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയും ഡിജിപിയും  തീയറ്റർ ഉടമയുടെ അറസ്റ്റിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിഷയത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരേ വിമര്‍ശനമുയര്‍ത്തിയിരുന്നു.ഉന്നത ഉദ്യോഗസ്ഥർ അറിയാതെയാണ് ചങ്ങരംകുളം പോലീസ് തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിൽ ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

INDIANEWS24 TVPM DESK

Leave a Reply